ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞു.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞു. ആകെ മരണസംഖ്യ 25602 ആയി. 24 മണിക്കൂറിനിടെ 687 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 35456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 3 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിൽ നിന്നും 10 ലക്ഷത്തിലേക്ക് എത്തുന്നത്. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായാണ് മൊത്തം രോഗബാധിതരിൽ 84.62 ശതമാനവും ഉള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
രാജ്യത്ത് ഇതിനകം 6.35 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 63.34 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് വ്യാപനം ചില പോക്കറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്താനായിട്ടുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നത്.