BusinessKerala NewsLatest NewsNationalNews

രാജ്യത്ത് ഡീസൽ വില വീണ്ടും ഉയരുകയാണ്.

രാജ്യത്ത് ഡീസൽ വില വീണ്ടും ഉയരുകയാണ്. മെട്രോ നഗരങ്ങളിൽ 15 മുതൽ 17 പൈസ വരെയാണ് ഡീസൽ വില കൂടിയത്. വെള്ളിയാഴ്ച കേരളത്തിൽ 16 പൈസ വർധിച്ച് ഡീസലിന്റെ വില 78.42 രൂപയായി. കഴിഞ്ഞ ഒരാഴ്ചയിൽ ഡീസലിന് 40 പൈസയാണ് ഉയർന്നത്. അതേസമയം തുടർച്ചയായി 19-ാം ദിവസവും പെട്രോൾ വിലയിൽ മാറ്റം വന്നിട്ടില്ല. പെട്രോളിന് വെള്ളിയാഴ്ച വില 82.15 രൂപയാണ്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 78.42 രൂപയും പെട്രോളിന് 82.15 രൂപയുമാണ് വില. കൊച്ചിയിൽ ഒരുലിറ്റർ ഡീസലിന് 76.68 രൂപയാണ് വില. പെട്രോളിന് 80.37 രൂപയും. കോഴിക്കോട് ഡീസൽ ലിറ്ററിന് 77.04 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഡീസലിന് 17 പൈസ ഉയർന്നു. പെട്രോൾ വില മറികടന്ന് രാജ്യതലസ്ഥാനത്ത് ഡീസൽ വില കുതിക്കുകയാണ്. 81.35 രൂപയാണ് ഡൽഹിയിൽ ഒരു ലിറ്റർ ഡീലസലിന്റെ വില. പെട്രോളിന് 80.43 രൂപയും. മുംബൈയിൽ 16 പൈസ ഉയർന്ന് ഒരു ലിറ്റർ ഡീസലിന് 79.56 രൂപയാണ് വില. പെട്രോളിന് വില 87.19 രൂപയും. പ്രധാന മെട്രോ നഗരങ്ങളായ ബെംഗളൂരുവിൽ ഡീസലിന് 16 പൈസയും ചെന്നൈയിൽ 15 പൈസയുമാണ് ഉയർന്നിരിക്കുന്നത്. ബെംഗളൂരുവിൽ ഡീസൽ ലിറ്ററിന് 77.31 രൂപക്കും ചെന്നൈയിൽ 78.37 രൂപക്കുമാണ് വെള്ളിയാഴ്ച വിൽപ്പന നടക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button