accidentDeathindiaLatest NewsNews
വാളയാറിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് യുവതികൾ മരിച്ചു

വാളയാർ- വട്ടപ്പാറ ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ടു കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയാണ് അപകടമുണ്ടായത്. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നവരെ അഗ്നിരക്ഷാസേന പുറത്തെടുത്തു ഒരു പുരുഷനെയും മൂന്നു കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവരെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇവരിൽ ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.