DeathKerala NewsLatest NewsMovieNews
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

കോട്ടയം വാരികകളിലെ നിറസാന്നിധ്യമായിരുന്ന നോവലിസ്റ്റും, കഥാകാരനും, ആയിരുന്ന ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.
പിറവത്തിനടുത്ത് വള്ളൂരാണ് സുധാകറിന്റെ സ്വദേശം. മുട്ടത്തുവർ ക്കിയുടെ നോവൽ രചനാരീതിയിലൂടെ മലയാള മനോരമ, മംഗളം പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളിലൂടെയാണ് സുധാകർ മംഗളോദയം വായനക്കാരുടെ പ്രിങ്കരനായ എഴുത്തു കാരനായി മാറുന്നത്. നിരവധി നോവലുകളും, സീരിയലുകളും എഴുതി. ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയ്തു. പത്മരാജന്റെ കരിയിലകാറ്റുപോലെ സുധാകരന്റെ കഥയായിരുന്നു. 1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതാണ്. ഞാൻ ഏകനാണ്, വസന്തസേന, കരിയിലക്കാറ്റു പോലെ,കരിമ്പ്എ ന്നിവ സിനിമകളായി.ചിറ്റ, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്, തുലാഭാരം, കുടുംബം, സുമംഗലി, എന്നിവ പ്രധാന രചനകളാണ്.