പിണറായി വിജയനിട്ട് ശിവശങ്കരൻ പണികൊടുത്തു,കൂടെ നിന്ന് കാലിന്നടിയിലെ മണ്ണ് മാന്തുകയായിരുന്നു എന്നറിയാൻ മുഖ്യനും വൈകി, സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ മുഖ്യന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നു.
NewsKeralaLocal NewsCrime

പിണറായി വിജയനിട്ട് ശിവശങ്കരൻ പണികൊടുത്തു,കൂടെ നിന്ന് കാലിന്നടിയിലെ മണ്ണ് മാന്തുകയായിരുന്നു എന്നറിയാൻ മുഖ്യനും വൈകി, സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ മുഖ്യന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നു.

ശിവശങ്കർ പറയുന്നതെല്ലാം ശരിയായിരിക്കുമെന്നു വിശ്വസിച്ച മുഖ്യമന്ത്രി പിണറായി വിജയനിട്ട് ശിവശങ്കരൻ പണികൊടുത്തു. കൂടെ നിന്ന് കാലിന്നടിയിലെ മണ്ണ് മാന്തുകയായിരുന്നു എന്നറിയാൻ മുഖ്യനും വൈകി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണി. ഏറെക്കാലമായി ശിവശങ്കരൻ മണ്ണ് മാന്തി മാറ്റുകയായിരുന്നു. സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ മുഖ്യന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നതും, അബന്ധങ്ങൾ വിശദീകരിക്കേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ള ബന്ധം വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ രൂക്ഷവിമർശനമാന് ഉണ്ടായത്. വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് വരെ യോ​ഗം വിലയിരുത്തി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ​ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോ​ഗസ്ഥ ഭരണം നിയന്ത്രിക്കുന്നതിൽ അപാകത സംഭവിച്ചെന്നും വിമർശനം ഉണ്ടായി.
പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കർ ഓഫീസിൽ നടത്തിയ ഇടപെടലുകൾ നിരീക്ഷിക്കാനായില്ലെന്നും പ്രതിപക്ഷത്തിന് വിവാദം ഊതിപ്പെരിപ്പിക്കാൻ സാധിച്ചെന്നും യോ​ഗത്തിൽ വിലയിരുത്തപ്പെട്ടു. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിക്കുകയുണ്ടായി. ശിവശങ്കറിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയടെ ഓഫീസിനെതിരെ രൂക്ഷവിമർശനമുണ്ടായത്.

ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലോ നിരീക്ഷിക്കുന്നതിലോ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ശിവശങ്കര്‍ സ്വയം അധികാര കേന്ദ്രമായി മാറി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള മികച്ച പ്രതിച്ഛായക്കിടെയുണ്ടായ വിവാദം സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും യോഗം വിലയിരുത്തുകയായിരുന്നു. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ശിവശങ്കറിനോട് കരുണ വേണ്ടെന്നാണ് സെക്രട്ടറിയേറ്റിൻറെ നിലപാട് ഉണ്ടായത്. അതേസമയം, സമയം ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Post Your Comments

Back to top button