CovidHealthKerala NewsLatest NewsLocal News
പട്ടാമ്പി മത്സ്യമാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ പട്ടാമ്പി മത്സ്യമാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു പ്രദേശത്തെ ക്ലസ്റ്ററായി പ്രഖ്യാപിക്കുന്നത്. മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജെൻ പരിശോധനയിൽ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാണ് പ്രദേശത്തെ ആരോഗ്യവകുപ്പ് ക്ലസ്റ്ററാക്കാൻ കാരണം. ക്ലസ്റ്ററിൽ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ളസാധ്യത വളരെയധികമാണ്. പ്രദേശത്ത് പൊലീസ് നടപടി കർശനമാക്കും. ആളുകൾക്ക് അനാവശ്യമായി പുറത്തിറങ്ങാൻ അനുമതിയില്ല. കടകമ്പോളങ്ങളും അടച്ചിടും.
പൊതുഗതാഗതത്തിനും പൂർണ വിലക്കുണ്ട്. ക്ലസറ്ററിൽ നിന്ന് സൂപ്പർ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകാതിരിക്കാനുള്ള നടപടി ജില്ലയിൽ സ്വീകരിക്കുന്നുണ്ട്. പട്ടാമ്പിയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഡി ബാലമുരളി ആവശ്യപ്പെട്ടു.