രണ്ടു വയസുവരെ ചുമ മരുന്ന് നൽകരുത് ; ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് നിർദേശം

രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ , ജലദോഷ മരുന്നുകൾ നൽകരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ ആശുപത്രിയിൽ നിന്നു നൽകിയ ചുമമരുന്നു കഴിച്ച് ഒരു മാസത്തിനിടെ 8 കുട്ടികൾ മരിച്ച പശ്ചാത്തല്തതിലാണ് നിർദേശം.
5 വയസിൽ താഴെയുള്ളവർക്കും ചുമമരുന്ന് കഴിയുന്നതും ഒഴിവാക്കണം . അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകാം. ഒന്നിലധികം മരുന്നുകളുടെ സംയുക്തം ഒഴിവാക്കണംയ ദീർഘനാളത്തേക്ക് നൽകാനും പാടില്ല. ഡോക്ടര്ഡമാരുടെ കുറിപ്പടിയോടെ മാത്രമാണ് ചുമമരുന്ന് വിൽക്കുന്നതെന്ന് ഉറ്പാക്കാനും നിർദേശത്തിലുണ്ട്.
ഇതേസമയം, മധ്യപ്രദേശിലെ കുട്ടികളുടെ മരണങ്ങൾക്കു കാരണമായെന്ന് ആരോപിക്കുന്ന മരുന്നുകളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് മധ്യപ്രദേശ് സംസ്ഥാന ഫുഡ് ആന്ഡറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Tag: Do not give cough medicine to children under two years of age; Directorate General of Health Services advises