Kerala NewsLatest NewsLocal NewsNationalNews

കി​ര​ൺ മാ​ർ​ഷ​ൽ, സ്വ​ർ​ണ​വ്യാ​പാരി എന്നത് മനഃപൂർവം മ​റ​ച്ചു​വെച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ആ​ത്മ​ബ​ന്ധ​മു​​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ തു​റ​വൂ​ർ പ​ള്ളി​ത്തോ​ട്​ സ്വ​ദേ​ശി കി​ര​ൺ മാ​ർ​ഷ​ൽ, സ്വ​ർ​ണ​വ്യാ​പാ​ര​വു​മായി ബന്ധമുണ്ടെന്ന കാര്യം മാ​ധ്യ​മ​ങ്ങ​​ളി​ൽ നി​ന്നു മനഃപൂർവം മ​റ​ച്ചു​വെക്കുകയായിരുന്നു. ഇതെന്തിനായിരുന്നു എന്ന ചോദ്യം ദുരൂഹതകളിയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക​ളി​ൽ ചി​ല​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പ​ണ​മുണ്ടായ കി​ര​ൺ, താൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബി​സി​ന​സാ​ണെന്നായിരുന്നു പറഞ്ഞിരുന്നത്. മറ്റു ചിലരുമായി ചേർന്ന് എ​ര​മ​ല്ലൂ​രി​ൽ ഹോ​ട്ട​ൽ ബിസിനസ്സും നടത്തുന്നുണ്ടെന്നാണ് പറഞ്ഞിരുന്നത്.
തു​റ​വൂ​രിൽ ദേ​ശീ​യ​പാ​ത​യോട് ചേർന്ന് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ന്​ എ​തി​ർ​വശത്തായി കി​ര​ൺ ജൂ​വ​ല​റി ന​ട​ത്തി​യി​രു​ന്നതാണ്. ഈ ജൂ​വ​ല​റി കൂടുതൽ നാൾ പ്രവർത്തിച്ചിരുന്നില്ല. പ​ഞ്ചാ​യ​ത്ത്, വി​ൽ​പ​ന നി​കു​തി വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ സ്വ​ർ​ണ​ക്ക​ട ന​ട​ത്താ​ൻ അ​നു​മ​തി സ​മ്പാ​ദി​ക്കു​ക​മാത്രമായിരുന്നു ലക്‌ഷ്യം. കേ​ര​ള കോ​ഫീ​ഹൗ​സ്​ എ​ന്ന കി​ര​ണിന്റെ ഹോ​ട്ട​ൽ ഉ​ദ്​​ഘാ​ട​ന​ത്തി​ന് സംസ്ഥാനത്തെ​ മൂ​ന്ന്​ മ​ന്ത്രി​മാ​ർ ആണ് പ​​ങ്കെ​ടു​ത്തി​രു​ന്നത്. തുടർന്ന് ഒരു ദി​വ​സം മു​ഖ്യ​മ​ന്ത്രി​യും ഹോ​ട്ട​ൽ സ​ന്ദ​ർ​ശിച്ചിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള​ള ബ​ന്ധം വെളിപ്പെടുത്തികൊണ്ട് കി​ര​ൺ കേസന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു. ​കി​ര​ൺ സെ​ക്ര​ട്ട​റി​യാ​യ ചേ​ർ​ത്ത​ല​യി​ലെ റൈ​ഫി​ൾ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും സംശയത്തിന്റെ നിഴലിൽ തന്നെ. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഈ കേന്ദ്രത്തിൽ ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ പൊ​ലീ​സി​ലെ ഉ​ന്ന​ത​ർ നി​ത്യ​സ​ന്ദ​ർ​ശ​കരാണ്. ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ റൈ​ഫി​ൾ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ത്ത​ല പൊ​ലീ​സ്​ സ​ബ്​​ഡി​വി​ഷ​നി​ലെ പൊ​ലീ​സു​കാ​ർ​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്നത് പോലീസ് സേനയ്ക്കായുള്ള അടുത്ത ബന്ധമാണ് ചൂണ്ടിക്കാണിക്കുന്നത്. അരുൺ ആരോപണ വിധേയനായ ഉടനെ റൈഫിൾ ക്ലബ്ബിന്റെ വെബ്സൈറ്റ് പൊടുന്നനെ കാണാതാവുകയായിരുന്നു.
ക്ലബ്ബിന്റെ ഫേസ് ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകളും കാണാതായി. പൊ​ലീ​സിന്റെ വെ​ടി​യു​ണ്ട​യും തോ​ക്കും കാ​ണാ​താ​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലും ഈ ​ക്ല​ബി​ന്റെ പേരിൽ ആരോപണം ഉയർന്നിരുന്നതാണ്. തന്റെ വീ​ട്ടി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​രും വ​ന്നിരുന്നില്ലെന്ന വെളിപ്പെടുത്തലിനു പിറകെ​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി താ​ൻ അ​വി​ടെ പോ​യി ചാ​യ കുടിച്ചെന്നും, ആ വഴിക്ക് പോകുന്ന വഴി വെറുതെ ഒന്ന് കയറി ചായ കുടിച്ചെന്നുമാണ് പറഞ്ഞിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button