സൂക്ഷിക്കണം,വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണം,വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്, ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുത്, മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾക്ക് സി പി എമ്മിന്റെ കർശന ജാഗ്രതാ നിർദേശം.

വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും, വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്നും, ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുതെന്നും,തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചനകള്‍ നടത്തണമെന്നും, മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾക്ക്സി പി എമ്മിന്റെ കർശന ജാഗ്രതാ നിർദേശം. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെയും, എ.കെ.ജി. സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ മാർഗ നിർദേശങ്ങൾ നൽകിയത്.
ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. തെരഞ്ഞെടുപ്പ് അടുക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിലൊന്നും പെടാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. വ്യക്തി സൗഹൃദങ്ങളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്. ആരോപണങ്ങള്‍ക്ക് വഴിയൊരുക്കരുത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചനകള്‍ അനിവാര്യമാണെന്നും കോടിയേരി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വരുംമാസങ്ങളില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കോടിയേരി ഓര്‍മിപ്പിച്ചു. പ്രൈവറ്റ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമാരുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.