CrimeKerala NewsLatest NewsLaw,NewsUncategorized
സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ എൻ ഐ എ കോടതി റിമാൻഡ് ചെയ്തു..

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ എൻഐഎ കോടതി ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു. സരിത്തിന്റെ കൊവിഡ് പരിശോധന പൂർത്തിയാക്കി ഫലം വരുന്നതോടെ സരിത്തിനെ റിമാൻഡ് തടവിലേക്ക് മാറ്റും. നിലവിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിന്മേൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.