സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യ സാധ്യത അടയുന്നു.

വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യ സാധ്യത അടയുന്നു.
സി.ആര്.പി.സി.യി.ലെ 438-ാം വകുപ്പ് പ്രകാരം അറസ്റ്റിന് മുന്‍പേയുള്ള ജാമ്യം എന്ന സാധ്യത യു.എ.പി.എ. കേസില്‍ ബാധമല്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാനുള്ള സാധ്യത ഇല്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി നിയമോപദേശം തേടുമ്പോൾ, ശിവശങ്കറിന് ലഭിച്ച മറുപടിയും ഇത് തന്നെയാണ്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷയും മുന്‍കൂര്‍ ജാമ്യ സാധ്യതയില്ല എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
കേസില്‍ ശിവശങ്കറിന് അറിവുണ്ടെന്ന് കണ്ടാല്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം എന്‍.ഐ.എ. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനല്ല സാധ്യതയാണ് ഏറെ ഉള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യദ്രോഹമടക്കമാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ. ചുമത്തിയിരിക്കുന്നത്. പ്രതികളുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണം ശിവശങ്കറിലേക്കും നീങ്ങുന്നതിനു കാരണമായിരിക്കുന്നത്. ഒരു വട്ടം ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ വിളിപ്പിച്ചിട്ടുള്ളത്.