CrimeGulfKerala NewsLatest NewsLocal NewsNationalNews

യു.​എ.​ഇ കോ​ണ്‍സ​ൽ ജനറലിന്റെയും അ​റ്റാ​ഷെ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യുള്ള വെ​ളി​പ്പെ​ടു​ത്തലിന് പിന്നിൽ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം.

സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ലെ അറ്റാഷെയുടെ തലയിൽ കുറ്റങ്ങൾ ആരോപിക്കുന്ന പ്രതികളുടെ മൊഴി ആസൂത്രിതവും, ബോധപൂർവം കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണെന്ന് സംശയം. കേസിലെ പ്രധാന പ്ര​തികളായ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും ക​സ്​​റ്റം​സി​ന്​ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന് യു.​എ.​ഇ കോ​ണ്‍സ​ൽ ജനറലിന്റെയും അ​റ്റാ​ഷെ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യുള്ള വെ​ളി​പ്പെ​ടു​ത്തലാണ് നടത്തിയിരിക്കുന്നത്.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റിലെ ഉ​ന്ന​ത​രു​ടെ പേ​രുകൽ ആരോപിക്കപെട്ടാൽ ഇ​രു​രാ​ജ്യ​വും തമ്മിലുള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ബാ​ധി​ക്കുമെന്നതിനാൽ കൂടുതൽ നടപടികളിലേക്ക് എൻ ഐ എ നീക്കം നടത്തില്ല എന്ന കണക്ക് കൂട്ടലിലാണ് ഇത്തരം ആരോപണം ബോധപൂർവം ആരോപിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കേസിന്റെ തുടർ​ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നും പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാൻ വേണ്ടിയാണ് യു.​എ.​ഇ കോ​ണ്‍സ​ൽ ജനറലിന്റെയും അ​റ്റാ​ഷെ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യി പ്രതികൾ പറയുന്നതെന്നാണ് കരുതുന്നത്. അ​റ​സ്​​റ്റി​ലാ​യ​പ്പോ​ൾ​ത​ന്നെ അ​റ്റാ​ഷെ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെ സ​ന്ദീ​പ് ചോ​ദ്യം ചെ​യ്തി​രുന്നതാണ്. ക​സ്​​റ്റം​സി​ന്​ മു​ന്നി​ലും സ​ന്ദീ​പ് പിന്നീടും അ​ത് ആ​വ​ർ​ത്തിക്കുകയുണ്ടായി. അതേസമയം, സ്വ​പ്​​ന ആകട്ടെ​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് കേ​സി​ൽ ഒ​രു​പ​ങ്കു​മി​ല്ലെ​ന്ന്​ ആവർത്തിക്കുന്നുണ്ട്. ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ട്. എ​ന്നാ​ലി​ത് സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്‌ സ്വ​പ്​​ന പറയുമ്പോഴും, ഐ ടി വകുപ്പിൽ ജോലി നോക്കി കൊണ്ടുതന്നെ സ്വർണ്ണക്കടത്ത് ഇടപാടുകൾ സ്വപ്ന നടത്തി വരികയായിരുന്നു. മാത്രമല്ല, ഈ കാലയളവിൽ വെറും ഒരു ഒരു സൗഹൃദം മാത്രമെന്ന് സ്വപ്ന പറയുന്ന ശിവശങ്കർ രാത്രി വൈകിവരെ സ്വപ്നയുടെ താമസസ്ഥലത്ത് കഴിഞ്ഞിട്ടുമുണ്ട്. മറ്റു പ്രതികൾ ഈ സമയങ്ങളിൽ അവിടെ വരവും പോക്കും നടത്തിയിട്ടുമുണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സ്വ​പ്ന​യെ എ​ൻ.​ഐ.​എ ഓ​ഫി​സി​ലെ​ത്തി ക​സ്​​റ്റം​സ്​ ചോ​ദ്യം ചെ​യ്ത​ത്. എ​ൻ.​ഐ.​എ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ക​സ്​​റ്റം​​സി​ന് മു​ന്നി​ലും ഇ​വ​ർ ആ​വ​ർ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, കോ​ൺ​സ​ൽ ജ​ന​റ​ൽ, അ​റ്റാ​ഷെ എ​ന്നി​വ​രു​ടെ സ​ഹാ​യം സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ല​ഭി​ച്ച​താ​യി സ്വ​പ്‌​ന വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ത​വ​ണ സ്വ​ർ​ണം കടത്തുമ്പോഴും, അറ്റാഷെക്ക് 1,000 ഡോ​ള​ർ വീ​തം ന​ൽ​കി​യി​രു​ന്നു. 2019 ജൂ​ലൈ മു​ത​ലാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്ത് ആ​രം​ഭി​ച്ച​ത്. റ​മീ​സ്, സ​രി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​രാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്. ഗ​ൾ​ഫി​ൽ​വെ​ച്ചാ​ണ്​ ഇ​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്താ​യ​തി​നാ​ല്‍ കോ​ണ്‍സ​ൽ ജനറലിന്റെ സ​ഹാ​യം തേ​ടി​യാ​ണ് ആദ്യം കോ​ണ്‍സ​ൽ ജനറലിന്റെ എ​ക്‌​സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​ന്നെ ഇ​വ​ർ സ​മീ​പി​ച്ച​ത്. തു​ട​ര്‍ന്ന് അ​ദ്ദേ​ഹ​ത്തെ ക​ള്ള​ക്ക​ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കി. എന്നൊക്കെയാണ് സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
2019 ജൂ​ലൈ മു​ത​ല്‍ ഈ ​വ​ര്‍ഷം ജൂ​ണ്‍ 30 വ​രെ തുടർച്ചയായി 18 ത​വ​ണ സ്വ​ര്‍ണം ക​ട​ത്തി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ കോ​ണ്‍സ​ൽ ജ​ന​റ​ല്‍ നാ​ട്ടി​ൽ പോ​യി. ഇ​തോ​ടെ അ​വി​ട​ത്തെ ചു​മ​ത​ല അ​റ്റാ​ഷെ ഏ​റ്റെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തെ​യും സ്വ​ര്‍ണ​ക്ക​ട​ത്തിന്റെ ഭാ​ഗ​മാ​ക്കി​യെ​ന്നും സ്വ​പ്‌​ന മൊ​ഴി ന​ൽ​കിയിട്ടുണ്ട്.
വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍ണം ക​ട​ത്താ​ന്‍ പ്ര​തി​ക​ള്‍ 11 ഇ​ട​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന് എ​ന്‍.​ഐ.​എ. കോ​ട​തി​യി​ല്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് ​വെ​ളി​പ്പെ​ടു​ത്തിയിട്ടുണ്ട്. പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടി​യ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഇ​ത് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കുന്നു.
11 ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ൽ, സ്വപ്നയുടെ മൊഴി തെറ്റാണെന്നു തെളിയിക്കും വിധം, ര​ണ്ടി​ട​ത്ത്​ എം. ​ശി​വ​ശ​ങ്ക​റി​ന്റെ സാ​ന്നി​ധ്യം എ​ൻ.​ഐ.​എ സം​ശ​യി​ക്കു​ന്നു. അ​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യാ​ണ് ശിവശങ്കറെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ശി​വ​ശ​ങ്ക​ർ താ​മ​സി​ച്ചി​രു​ന്ന ഹെ​ത​ർ ഫ്ലാ​റ്റ്, സ​മീ​പ​ത്തു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ൽ, അ​മ്പ​ലം​മു​ക്കി​ലെ സ്വ​പ്ന​യു​ടെ ഫ്ലാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നതിൽപെടും.
സൗ​ഹൃ​ദ കൂ​ട്ടാ​യ്മ എന്നാണ് ഇതിനെ പ്രതികൾ ന്യായീകരിക്കുന്നതെകിലും, ജൂ​ൺ 30ന് ​എ​ത്തി​യ സ്വ​ർ​ണം ക​സ്​​റ്റം​സ് തടഞ്ഞുവെച്ചതോടെ പ്ര​തി​ക​ൾ മൂ​ന്ന് ദി​വ​സം ഒ​രു​മി​ച്ച് കൂ​ടിഎത്തും,തു​ട​ർ​ന്നാ​ണ് ബാ​ഗേ​ജ് തി​രി​ച്ച​യ​ക്കാ​നു​ള്ള നീക്കം നടത്തിയതും,ഒന്നും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ആയിരുന്നില്ല എന്നാണു ചൂടിക്കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button