പരിസ്ഥിതിയെ കൊന്നുതിന്നു ക്വറി മുതലായിമാരെ വളർത്താൻ പിണറായി സർക്കാർ മാറ്റി മറിച്ച നിയമവും നൽകിയ ഇളവുകളും സ്റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നു, പ്രകൃതി അമ്മയാണ്, ആ അമ്മയുടെ മുലതന്ന മാറിടങ്ങളും, ചുംബിച്ചുണർത്തിയ മുഖവും, പൊക്കിൾകൊടി ബന്ധവുമൊക്കെ വ്യാപാരം ചെയ്യുന്നത് അപരാധമാണെന്ന്, കൊടും ക്രൂരതയാണെന്ന് ഓർമ്മപ്പെടുത്തുന്നു.

പരിസ്ഥിതിയെ കൊന്നുതിന്നു ക്വറി മുതലായിമാരെ വളർത്താൻ പിണറായി സർക്കാർ മാറ്റി മറിച്ച നിയമവും നൽകിയ ഇളവുകളും സ്റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കിയാൽ 2,500ഓളം ക്വാറികൾ സർക്കാറിന് അടച്ചുപൂട്ടേണ്ടിവരും. ജനവാസമേഖലകളിൽനിന്ന് ക്വാറികൾക്ക് ഉണ്ടാവേണ്ട ദൂരപരിധിയിൽ ഇളവുനല്‍കിയ കേരള സർക്കാറിന് കനത്തതിരിച്ചടിയാണ് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ ചെയർമാനും എസ്.പി. വാങ്ഡി ജൂഡീഷ്യൽ അംഗവും ഡോ. നാഗിൻ നാഗിന്ദ, വിദഗ്ധ അംഗവുമായ ഹരിത ട്രൈബ്യൂണലിന്റെ വിധി.
റോഡ്, തോട്, നദികൾ വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്നായിരുന്നു ക്വറി മുതലാളിമാർക്ക് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ കൈകൊണ്ട തീരുമാനം. രണ്ടു വര്‍ഷത്തിനിടെ ഈ ദൂരപരിധിയിൽ നിരവധി ക്വാറികള്‍ക്ക് സംസ്ഥാനം ലൈസന്‍സ് നകിയിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന കോടതി ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്തെ 2,500ഓളം ക്വാറികൾ സർക്കാറിന് അടച്ചുപൂട്ടേണ്ടിവരും. ജനവാസമേഖലകളിൽനിന്ന് ക്വാറികൾക്ക് ഉണ്ടാവേണ്ട ദൂരപരിധിയിൽ ഇളവുനല്‍കിയ കേരള സർക്കാറിന് കനത്തതിരിച്ചടിയാണ് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ ചെയർമാനായുള്ള ട്രിബ്യുണലിന്റെ ഉത്തരവ്.

മുമ്പുണ്ടായിരുന്ന 100 മീറ്റര്‍ എന്ന മൈനിംഗ് ജിയോളജി വകുപ്പിന്റെയും 200 മീറ്റര്‍ എന്ന അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനയും മറികടന്ന് പരിസ്ഥിതിക്കും സാധാരണക്കാരായ ജനങളുടെ കണ്ണുനീരിനും പുല്ലു വില നൽകി ക്വാറികളില്‍നിന്ന് തൊട്ടടുത്ത വീടുകളിലേക്കുള്ള ദൂരം കേരള സര്‍ക്കാര്‍ 50 മീറ്റയായി ചുരുക്കി. ഇത് ക്വാറി മാഫിയകളെ സഹായിക്കാനായിരുന്നു എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇതുമൂലം ദുരിതങ്ങള്‍ അനുഭവിച്ച നിരവധി വീട്ടുകാര്‍ നൽകിയ പരാതികൾക്ക് മുന്നിൽ സർക്കാർ സംവിധാനം കണ്ണടയ്ക്കുകയായിരുന്നു.
നൂറ്റാണ്ടിലെ പ്രളയത്തില്‍ നിന്ന് നമ്മള് കരകയറാന്‍ ഒരുങ്ങുകയാണ്.? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ വികസന, പരിസ്ഥിതി നയങ്ങള്‍ തീരുമാനിക്കുന്നത് ആരുടെ താല്പര്യ പ്രകാരമാണ് എന്നതറിയാമോ ?ഇവിടത്തെ ക്വറി മുതലായകമാർക്കും വൻകിട ബിസിനസ്സ് കോർപറേറ്റുകൾക്കും വേണ്ടി അവരുടെ നിർമാണ പ്രവർത്തനങ്ങൾക്കും അനധികൃത ഖനനങ്ങൾക്കും വേണ്ടി, പരിസ്ഥിതിയെയും നാടിനെയും വീടിനെയും മറന്നു കുട പിടിക്കുകയാണ് ഈ സർക്കാർ. വലിയ ഒരു പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറി നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്വറി മാഫിയകളുടെ മൂക്കിന് തുമ്പത്ത് സുല്ലിട്ടു നിൽക്കുന്ന സർക്കാരിന് താല്കാലികം എങ്കിലും വന്ന ഈ കോടതി വിധി കനത്ത തിരിച്ചടി തന്നെയാണ്. ശാസ്ത്രീയമായൊരു ആസൂത്രണമില്ലാതെയാണ് ഇന്ന് പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കേരളത്തില്‍ വിനിയോഗിക്കപ്പെടുന്നത്. ഈ അവസ്ഥ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുന്നില്ല. മാത്രമല്ല, ആധുനിക വികസനം സൃഷ്ടിക്കുന്ന പലതരം കെടുതികള്‍ക്കും ജനങ്ങള്‍ ഇരയാകേണ്ടിവരുന്നു.
മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. മൂലധനത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും എല്ലാം ഈ അധികാരവ്യവസ്ഥയിലൂടെയാണ്. ദുരന്ത നിവാരണ ഫണ്ടിലേക്ക് സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ നടക്കുന്ന നടക്കുന്ന ഫണ്ട് സമാഹരണ കൂട്ടായ്മകളില്‍ ഇങ്ങനെയുള്ളവരുടെ അരാഷ്ട്രീയമായ ശബ്ദങ്ങളും , തീരുമാനങ്ങളും ഉയര്‍ന്നുനില്‍ക്കുകയാണ്. ഇവരെല്ലാം കൊള്ള ലാഭമുണ്ടാക്കാനുള്ള നിര്‍മാണ വികസനത്തിന് നിയമങ്ങള്‍ ലംഘിച്ചും, മറി കടന്നും വന്‍തോതില്‍ ഇടിച്ചും , പൊട്ടിച്ചും കളഞ്ഞ കുന്നുകളും, ഏക്കര്‍ കണക്കിന് നികത്തിയ പാടങ്ങളും, പുഴയും, നീര്‍ത്തടങ്ങളും ഒക്കെയാണ് ഈ പ്രളയം ഇത്രയേറെ ഭീകരമായ നാശ നഷ്ട്ടം സാധാരണ ജനങ്ങളെ ബാധിക്കാന്‍ കാരണം. അവര്‍ ഇപ്പോള്‍ വലിച്ചു നീട്ടുന്ന ഏതാനും കൊടികളെക്കാൾ നൂറു കണക്കിന് ഇരട്ടി നാശമാണ് നമ്മുടെ പരിസ്ഥിതിക്കും, നാടിനും അവര്‍ വരുത്തി വെച്ചിരിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നതിന്റെ ഒരംശം അവര്‍ അതുമൂലം ജീവനും, ജീവിതവും നഷപെട്ടവര്‍ക്കു വെച്ച് നീട്ടുന്നു. ഇതിനു വേണ്ടി സഹായം ചെയ്തുകൊടുത്ത രാഷ്ട്രീയ നേതൃത്വത്തിന് നോക്കി നില്‍ക്കാനേ കഴിയു, കാരണം ഇവരെ ഉപയോഗിച്ചു മുതലാളിത്തം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് രാഷ്രീയ പാർട്ടികളും ഭരണ കേന്ദ്രങ്ങളും ഇന്ന്.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികളും പൊതുസ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നാണ് ട്രൈബ്യൂണലിന്റെ വിധി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി വേണം. കേരളത്തില്‍ ദൂരപരിധി 100 മീറ്ററായിരുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് 50 മീറ്ററാക്കി കുറച്ചത്. ഈ ഉത്തരവിനെതിരെ എം. ഹരിദാസനാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേരളത്തിന് മാത്രമല്ല, ദേശീയതലത്തില്‍തന്നെ ബാധകമാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേരളത്തിന്റെ നയം അപര്യാപ്തമെന്ന വിലയിരുത്തലോടെയാണ് ദൂരപരിധിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ട്രൈബ്യൂണൽ തിരുത്തിയത്. ഇനിയെങ്കിലും ഈ ദൈവത്തിന്റെ സ്വന്തം നാടിനെ, ഭാവിയെ മുഴുവൻ പ്രതിസന്ധിയിലാക്കി ഇങ്ങനെ തീറെഴുതി വിൽക്കാൻ നിൽക്കുന്ന സർക്കാർ പരിസ്ഥിതി വിരുദ്ധ പ്രവർത്തനത്തിൽ നിന്നും സർക്കാർ പിന്മാറണം.
പ്രകൃതി അമ്മയാണ്. ആ അമ്മയുടെ മുലതന്ന മാറിടങ്ങളും, ചുംബിച്ചുണർത്തിയ മുഖവും, പൊക്കിൾകൊടി ബന്ധവുമൊക്കെ വ്യാപാരം ചെയ്യുന്നത് അപരാധമാണ്. കൊടും ക്രൂരതയാണ്.