ഒരു പണിയും ചെയ്യാത്ത കമ്പനിക്ക് 4.5 കോടിയിലധികം രൂപ കൊടുത്തത് എന്തിന് വേണ്ടിയാണെന്ന് വി.ഡി.സതീശൻ എംഎൽഎ

ശബരിമല വിമാനത്താവളത്തെക്കുറിച്ച് സാധ്യതാ പഠനം നടത്താൻ ഏൽപ്പിച്ച കമ്പനിയെ ലോക ബാങ്കുൾപ്പെടെയുളള സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോയെന്നും, ഒരു പണിയും ചെയ്യാത്ത ഈ കമ്പനിക്ക് ഇതുവരെ 4.5 കോടിയിലധികം രൂപ സർക്കാർ കൊടുത്തത് എന്തിനു വേണ്ടിയാണെന്നും വി.ഡി.സതീശൻ എൻ എൽ എ യുടെ ചോദ്യം.
വി.ഡി.സതീശൻ എംഎൽഎയുടെ ചോദ്യങ്ങൾ ഇവയാണ്.
1 2020 ജൂൺ 18 ന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് (ഇത് പിന്നീട് കോടതി സ്‌റ്റേ ചെയ്തു) നൽകിയ വിഷയത്തിൽ 2017 ൽ തന്നെ അമേരിക്കൻ കമ്പനിയായ ലൂയീസ് ബ്ഗറിനു കൺസൾട്ടൻസി നൽകിയത് എന്തിനു വേണ്ടിയാണ്?
2 ഇതുവരെ അവർക്ക് ഈ സ്ഥലത്ത് കയറാൻ പോലും കഴിഞ്ഞിട്ടില്ല എന്നത് ശരിയാണോ?
3 കൺസൾട്ടൻസി 2018 ൽ 38 പേജുള്ള ഒരു റിപ്പോർട്ട് കൊടുത്തു എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല എന്നത് വാസ്തവമാണോ?
4 വിമാനത്താവളത്തിന് ഏത് സ്ഥലം തിരഞ്ഞെടുക്കുമെന്നു പോലും തീരുമാനമാകാത്ത 2017 ൽ കൺസൾട്ടൻസിയെ നിയമിച്ചത് എന്തിനു വേണ്ടിയാണ്?
5 ഈ കമ്പനിയെ ലോക ബാങ്കുൾപ്പെടെയുളള സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
6 ഒരു പണിയും ചെയ്യാത്ത ഈ കമ്പനിക്ക് ഇതുവരെ 4.5 കോടിയിലധികം രൂപ സർക്കാർ കൊടുത്തത് എന്തിനു വേണ്ടിയാണ്?
7 ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പ്രതിപക്ഷ നേതാവ് ഉയർത്തിയിട്ടും മുഖ്യന്ത്രി എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തത്?
വി.ഡി.സതീശൻ എംഎൽഎ ചോദിക്കുന്നു.