ഇന്ത്യയിൽ കൊവിഡ് ബാധിതർ പതിനഞ്ചര ലക്ഷത്തിലേക്ക്.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു. ആന്ധ്രയിലും കർണാടകയിലും ഒരു ലക്ഷത്തിലേറെ കേസുകളുണ്ട്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,31,669 ആയി. ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അവസാന 24 മണിക്കൂറിലെ കണക്കിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,513 പേർക്കാണ്. 768 പേർ കൂടി മരിച്ചതോടെ മൊത്തം കൊവിഡ് മരണം 34,193 ആയി ഉയർന്നു. രോഗവിമുക്തരായവർ 9.88 ലക്ഷമായി. ആക്റ്റിവ് കേസുകൾ 5,09,447. റിക്കവറി നിരക്ക് 64. 51 ശതമാനം. തുടർച്ചയായി ഏഴാം ദിവസമാണ് 45,000ലേറെ കേസുകൾ ഒരു ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
7,717 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 282 പേർ കൂടി സംസ്ഥാനത്തു മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 3,91,440 ആയി. പതിനായിരത്തിലേറെ പേർ ചൊവ്വാഴ്ച രോഗമുക്തി നേടി. 2.32 ലക്ഷം പേരാണ് ഇതുവരെ രോഗത്തിൽ നിന്നു മുക്തരായത്. ആക്റ്റിവ് കേസുകൾ 1.44 ലക്ഷം ആണ്. തുടർച്ചയായി ആയിരത്തിലേറെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന മുംബൈയിൽ പ്രതിദിന വർധന 700 ആയി കുറഞ്ഞിട്ടുണ്ട്. 1,10,882 രോഗബാധിതരാണ് മുംബൈയിലുള്ളത്. 19,990 ആക്റ്റിവ് കേസുകൾ. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 14,165 ആയിട്ടുണ്ട്. മുംബൈയിൽ മാത്രം ഇതുവരെ 6,187 പേർ മരിച്ചു.
കർണാടകയിൽ 5000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2000 കടന്നു.
തമിഴ്നാട്ടില്‍ 88 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 3659 ആയി. 6972 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 2,27,688 ആണ് ആകെ രോഗബാധിതര്‍. ആന്ധ്രാപ്രദേശില്‍ 7948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 1,10,297 ആയി. 58 മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാനയില്‍ 1610 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ 1,32,275 രോഗബാധിതരാണുള്ളത്. പുതിയ കേസുകൾ 1,056. മരണസംഖ്യ 3,881. ചൊവ്വാഴ്ച മരിച്ചത് 28 പേരാണ്. രണ്ടു മാസത്തിനിടെ ഇതാദ്യമായി എൽഎൻജെപി ആശുപത്രിയിൽ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല.