എച്ച് 1ബി വിസക്കാരുടെ കരാർ നിയമനം അമേരിക്ക വിലക്കി.

എച്ച് 1ബി വിസയിലെത്തുന്നവരെ അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി.എച്ച് 1ബി വിസയിലെത്തുന്നവരെ അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരിട്ടോ, അല്ലാതേയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ കഴിയില്ല. പ്രധാനമായും എച്ച് 1 ബി വിസയില്‍ എത്തുന്നവരെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വൻ തിരിച്ചടിയാകും. അമേരിക്കയില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗവും എച്ച്1 ബി വിസക്കാരാണ്.
ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. ആയിരക്കണക്കിന് ആളുകളെയാണ് ഒരോ വര്‍ഷവും ഈ വിസയില്‍ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്തു വന്നിരുന്നത്. നിലവില്‍ വിസയുള്ളവര്‍ക്കും പുതിയ ഉത്തരവ് പ്രശ്‌നം സൃഷ്ടിക്കും. അമേരിക്കയില്‍ നിന്ന് വിദേശ തൊഴിലാളികളില്‍ നല്ലൊരു വിഭാഗവും മടങ്ങേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. എച്ച് 1 ബി വിസ ഈ വര്‍ഷം അനുവദിക്കുന്നത് നേരത്തെ തന്നെ അമേരിക്ക നിര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 23 നായിരുന്നു ഈ തീരുമാനം. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങളെന്നാണ് പൊതുവെ വിലിയിരുത്തപ്പെടുന്നത്. ദേശീയത ഇളക്കിവിട്ട് വോട്ട് തേടുക എന്നതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാർഥികൂടിയായ ട്രംപ് ലക്ഷ്യമിടുന്നത്.