Kerala NewsLatest NewsLocal NewsNews

എളംകുന്നുപുഴയിൽ വള്ളംമറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി.

എറണാകുളം ജില്ലയിൽ വള്ളംമറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നുപുഴയിലാണ് സംഭവം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.
ബുധനാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലനിൽക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button