സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ പ്രോട്ടോക്കോളും, ആഭ്യന്തര സുരക്ഷാ സംബന്ധിച്ച ചട്ടങ്ങളും ലംഘിച്ചു.

യു എ ഇ കോൺസുലേറ്റുമായുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ പ്രോട്ടോക്കോളും, ആഭ്യന്തര സുരക്ഷാ സംബന്ധിച്ച ചട്ടങ്ങളും ലംഘിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും സ്വർണ്ണ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് നൽകി. യു എ ഇ കോൺസുലേറ്റിൽ ജീവനക്കാരിയായിരിക്കെ സ്വപ്ന സുരേഷ് മുൻകൈയെടുത്ത് രണ്ടു മന്ത്രിമാരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. രണ്ടു മന്ത്രിയാകട്ടെ തന്റെ മകന്റെ വിസാക്കാര്യത്തിനും കോൺസുലേറ്റിൽ എത്തിയിരുന്നു. യു എ ഇ കോൺസുലേറ്റിലെ രണ്ടു മന്ത്രിമാരുടെയും സന്ദർശന വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ശേഖരിച്ചിരിക്കുന്നത്. ഒരു മലയാള മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മന്ത്രിമാർ നായതന്ത്ര കാര്യാലയങ്ങളിൽ ഔദ്യോഗിക ചടങ്ങുകളി പങ്കെടുക്കണമെങ്കിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.സംസ്ഥാന പൊതു ഭരണ വകുപ്പ് പ്രോട്ടോക്കോൾ പ്രകാരം അനുമതി തേടാതെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് പ്രോട്ടോകോൾ ലംഘനമാണ്. സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കണമെങ്കിൽ പോലും കോൺസുലേറ്റുകൾ പ്രോട്ടോക്കോൾ വിഭാഗത്തെയാണ് ആദ്യം സമീപിക്കേണ്ടത്. നിയമങ്ങളും, ചട്ടങ്ങളും കാറ്റിൽ പരാതികൊണ്ടാണ് സംസ്ഥാനത്ത പ്രോട്ടോക്കോൾ ലംഘനം നടന്നിരിക്കുന്നത്.