BREAKING പെട്ടിമുടിയിൽ ഇതുവരെ 41 മൃതദേഹങ്ങൾ കണ്ടെത്തി.

മൂന്നാർ പെട്ടിമുടിയിൽ ഉരുൾ പൊട്ടലിൽ കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. പ്രതികൂല കാലാവസ്ഥയിലും, ലയങ്ങൾ നിന്നിരുന്ന ഭാഗത്ത് രക്ഷാ പ്രവർത്തനം നടക്കുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുകാനായി.
സ്നിഫർ നായകളെ ഉപയോഗിച്ച് നടത്തിയ തിരക്കിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായക മായത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഞായറാഴ്ച തെരച്ചിൽ അതിവേഗമാക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായിട്ടാണ് ഞായറാഴ്ച തെരച്ചിൽ നടത്തി വരുന്നത്.
81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്ക് പ്രകാരം പറഞ്ഞിട്ടുള്ളത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന സൂചനകളാണ് ഇപ്പോൾ നൽകുന്നത്. ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ലയത്തിൽ ഉണ്ടായിരുന്നവരുടെ ചില ബന്ധുക്കൾ പറയുന്നത്. ഒപ്പം കൊവിഡ് മൂലം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നു. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നുണ്ട്.