കരിപ്പൂരിൽ മരണപെട്ടവരുടെ കുടുംബങ്ങൾക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
GulfNewsKeralaNationalLocal NewsObituary

കരിപ്പൂരിൽ മരണപെട്ടവരുടെ കുടുംബങ്ങൾക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസിൽ യാത്ര ചെയ്ത് മരണപെട്ടവരുടെ കുടുംബങ്ങൾക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചേക്കും. ഗുരുതരമായി ഉൾപ്പടെ പരുക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ള സാഹചര്യത്തിലാണിത്. അതിനാൽ അപകടത്തിൽ മരണമടഞ്ഞ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്‌ടപരിഹാരം ലഭികാണാന് അർഹതയുള്ളത്. 75 ലക്ഷം മുതല്‍ ഒരു കോടിക്ക് മേല്‍ വരെയാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കപ്പെടുക. ഇന്ത്യയിലെ നാലു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ്
ഈ വിമാനം ഇന്‍ഷുര്‍ ചെയ്‌തിരിക്കുന്നത്. ഡയറക്‌ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമേ തുകയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കൂ. ഇക്കാര്യത്തിൽ നഷ്‌ടപരിഹാരം ലഭിക്കുന്നതിന് അല്‍പം കാലതാമസം മാത്രമാണ് ഉണ്ടാവുക.
വിമാനയാത്രയ്‌ക്കിടെയുള്ള അപകടത്തിൽ യാത്രക്കാര്‍ക്ക് മരണം സംഭവിക്കുകയോ, പരിക്ക് ഏല്‍ക്കുകയോ ചെയ്‌താല്‍ നഷ്‌ടപരിഹാരം ഉറപ്പാക്കുന്ന ബില്‍ 2016ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബാഗേജുകള്‍ നഷ്‌ടപ്പെടുകയോ, വിമാനം വൈകുകയോ ചെയ്‌താല്‍ പോലും കൃത്യമായ നഷ്‌ടപരിഹാരം ഈ ബില്‍ ഉറപ്പാക്കുന്നുണ്ട്. മറ്റുള്ള അപകടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ് അടിസ്ഥാനത്തിലാണ് വിമാന അപകടങ്ങളിൽ നഷ്‌ടപരിഹാരം തീരുമാനിക്കുന്നത്. ഇതനുസരിച്ച്‌ അപകടത്തില്‍ മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഒരു ലക്ഷം എസ് ഡി ആര്‍ മുതല്‍ 1,13,100 എസ് ഡി ആര്‍ എന്ന കണക്കിലാണ് തുക അനുവദിക്കപ്പെടുക. നിലവിലെ വിനിമയ നിരക്കില്‍ ഒരു എസ് ഡി ആര്‍ എന്നുപറയുന്നത് 105 ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമാണുള്ളത്. യാത്രക്കിടെ ബാഗേജുകള്‍ നഷ്‌ടപ്പെട്ടാല്‍ 4150 മുതല്‍ 4694 എസ് ഡി ആര്‍ എന്ന കണക്കിലും, ബാഗേജുകള്‍ക്ക് നാശനഷ്‌ടമോ, കൈയ്യിലെത്താൻ കാലതാമസം ഉണ്ടാവുകയോ ചെയ്‌താൽ 1000 മുതല്‍ 1131 എസ് ഡി ആര്‍ എന്ന കണക്കിലുമാകും നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടാവുക. എല്ലാ അഞ്ച് വര്‍ഷത്തിനിടയിലും ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ നഷ്‌ടപരിഹാര തുകയുടെ പരിധി പുതുക്കി നിശ്‌ചയിച്ച്‌ കൊണ്ടും ഇരിക്കുകയാണ്.

ഓരോ യാത്രക്കാരനും, ടിക്കറ്റ് എടുക്കുമ്പോൾ മുതൽ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് അര്‍ഹരാവുകയാണ്. ക്രെഡിറ്റ് കാര്‍ഡുള്ള യാത്രക്കാരാണെങ്കില്‍, കാര്‍ഡ് എടുക്കുമ്പോൾ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷാഫോറം നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹതയുള്ളവരായിരിക്കും. രണ്ടുലക്ഷം മുതല്‍ മുകളിലേക്കാണ് ഇത്തരം നഷ്‌ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം അനുസരിച്ച്‌ ആ തുക വേറെയും ലഭിക്കും.

Related Articles

Post Your Comments

Back to top button