CovidHealthKerala NewsLatest NewsLaw,Local NewsNationalNews

കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിക്ക്, പോലീസ്‌ ഇടപെടല്‍ നെല്ലിക്ക പോലെയാണെന്നും, ആദ്യം കയ്ക്കും, പിന്നെയും കയ്ക്കുക്കുമെന്ന് മുഖ്യൻ തിരിച്ചറിഞ്ഞു.

കോവിഡ്‌ പ്രതിരോധവുമായി ബന്ധപെട്ടു പൊലീസിന് ആദ്യം പൂർണ്ണ ചുമതല നൽകുകയാണെന്ന് പറയുകയും, അബദ്ധമാണെന്ന് തിരിച്ചറിഞ്ഞു പിന്നീട് അത് മാറ്റുകയുമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. പിന്നീട് കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം പോലീസിന് നൽകിയതായി പറഞ്ഞതും മുഖ്യമന്ത്രി തന്നെയായിരുന്നു. ഇപ്പോഴിതാ അതും കുഴപ്പമാണെന്നു മനസ്സിലാക്കിയതോടെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക്‌ ബുധനാഴ്ച രാത്രി ആ തീരുമാനവും മാറ്റിക്കൊണ്ട് ഉത്തരവിറക്കി. കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും, എന്നാണു പുതിയ ഉത്തരവിൽ പറയുന്നത്.‌

എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് മാറ്റികൊണ്ടിരിക്കുന്ന സർക്കാർ കെണ്ടയ്‌ന്‍മെന്റ്‌ സോണുകളുടെ കാര്യത്തിലും മറ്റൊരു മാറ്റം വരുത്തിയ ഉത്തരവ് ഇറക്കുകയായിരുന്നു.”ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ട്‌ പ്രകാരം സംസ്‌ഥാന അതോറിറ്റിയായിരിക്കും കെണ്ടയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കുക എന്നും, ഇത്തരം മേഖലകളിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന ചുമതലമാത്രമാണ്‌ പോലീസിനുള്ളതെന്നും, കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ പ്രഖ്യാപിക്കുന്നതിനു മുൻപ് ‌ ജനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കണം” എന്നും ഡോ. ജയതിലകിന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി അറിയിച്ച തീരുമാനം മാറ്റികൊണ്ടുള്ള ഉത്തരവ് മുഖ്യന്റെ ഓഫീസിൽ അറിഞ്ഞു കൊണ്ടാണോ എന്ന് പോലും അറിയാൻ ഇനിയും ജനം കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ കടുത്ത എതിര്‍പ്പാണ്‌ പുതിയ തീരുമാനത്തിനു പിന്നിൽ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല പോലീസിനെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ കെണ്ടയ്‌ന്‍മെന്റ്‌ സോണുകള്‍ അടയാളപ്പെടുത്തി നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോലീസിനു പൂര്‍ണ അധികാരം നല്‍ക്കുകയായിരുന്നു.
തീരുമാനത്തിനെതിരേ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരും റവന്യു ഉദ്യോഗസ്‌ഥരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. ചീഫ്‌ സെക്രട്ടറിയോടു ജില്ലാ കലക്‌ടര്‍മാര്‍ ഇക്കാര്യത്തിലുള്ള പരാതി അറിയിച്ചു. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള പോലീസ്‌ ഇടപെടല്‍ നെല്ലിക്ക പോലെയാണെന്നും “ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും” എന്നാണു മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായത്. എന്നാലിപ്പോൾ നെല്ലിക്കപോലെയാണെന്നും, ആദ്യം കയ്ക്കും, പിന്നെയും കയ്ക്കുക്കുകയാണെന്നും മുഖ്യൻ തിരിച്ചറിയുന്നത്, ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരും റവന്യു ഉദ്യോഗസ്‌ഥരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണെന്നു മാത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button