റംസാന്‍ കിറ്റ് വിതരണം, കെ.ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്.

റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാകാണാമെന്നു ആവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീലിന് ലോകായുക്തയുടെ നോട്ടിസ്. മന്ത്രിസ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോദ്ധ്യപ്പെടുത്തണം എന്നാണ് ലോകയുക്ത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാന്‍ മന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഈ മാസം 27ന് മുൻപ് മന്ത്രി കെ.ടി.ജലീലിൽ നൽകണം.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് മേലാണ് ലോകായുക്തയുടെ നടപടി ഉണ്ടായത്. റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടെയാണ് ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് ചീഫ്സെക്രട്ടറിയോടും ലോകായുക്ത ചോദിച്ചിട്ടുണ്ട്. കെ.ടി ജലീല്‍ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇതിനിടെ ആരോപിച്ചിരുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും, കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തരുതെന്നും സുരേന്ദ്രന്‍ ആവശ്യപെട്ടിരുന്നതാണ്.