സെപ്തംബറിൽ കേരളത്തിൽ10000 മുതൽ 20000 വരെ കോവിഡ് രോഗികൾ ഉണ്ടാക്കുമെന്ന് മന്ത്രി കെ കെ ശൈലജ.
NewsKeralaLocal NewsHealth

സെപ്തംബറിൽ കേരളത്തിൽ10000 മുതൽ 20000 വരെ കോവിഡ് രോഗികൾ ഉണ്ടാക്കുമെന്ന് മന്ത്രി കെ കെ ശൈലജ.

സെപ്തംബർ മാസത്തിൽ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രോഗികള്‍ ഉണ്ടായേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ ഒരു മലയാളം ചാനലിനോട് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡം മാറ്റാന്‍ ഒരു വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതായ വാർത്ത മന്ത്രി നിഷേധിച്ചു. ഒരു വിദഗ്ധ സമിതിയും സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കെ.കെ ശൈലജ പറയുന്നത്. ഡബ്യൂഎച്ച്ഒയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നാണ് ഇക്കാര്യത്തിൽ ശൈലജ ടീച്ചർ പറഞ്ഞത്.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന പലരെയും മരണപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പത്രവാർത്തകളും വന്നിരുന്നു. സർക്കാർ തീരുമാനം മാറ്റണമെന്ന്, മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തണമെന്നും വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നതായി ഒരു മലയാളം മാധ്യമം മുഖ്യ വാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് സർക്കാരിന്റെ കണക്കുകൾ പ്രകാരം 129 കോവിഡ് മരണങ്ങൾ നടന്നതായാണ് കണക്ക്. എന്നാൽ ജില്ലകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇത് 231ആണ്.

Related Articles

Post Your Comments

Back to top button