കെഎസ്എഫ്ഇ പ്രളയ ദുരിതാശ്വാസഫണ്ട് ധനമന്ത്രിയുടെ അറിവോടെ വകമാറ്റി തരികിട.

കെഎസ്എഫ്ഇ പ്രളയ ദുരിതാശ്വാസഫണ്ട് ധനമന്ത്രിയുടെ അറിവോടെ വകമാറ്റി, കുട്ടനാട്ടിലെ പ്രളയബാധിതരെ സർക്കാർ വഞ്ചിച്ചു.
മഹാപ്രളയത്തിനുശേഷം പിരിച്ചെടുത്ത നാല്‍പതു കോടിയോളം രൂപയാണ് കെഎസ്എഫ്ഇ സര്‍ക്കാര്‍ അനുമതിയോടെ വകമാറ്റിയത്. ധന മന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയും, സമ്മതത്തോടെയുമായിരുന്നു കെഎസ്എഫ്ഇ പ്രളയബാധിതരെ കബളിപ്പിക്കുന്ന ഈ തരികിട നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കേണ്ട തുക, സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കെഎസ്എഫ്ഇക്ക് അനുമതി നല്‍കിയത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു.
മഹാപ്രളയത്തെ തുടർന്ന് നവകേരള നിര്‍മിതിക്കായി കെഎസ്എഫ്ഇയിലെ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍ക്കുകയായിരുന്നു. മൊത്തം 36 കോടിയോളം രൂപയാണ് പിരിച്ചെടുത്തത്. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ ഏഴരികത്തെത്തിയില്ല. പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കാനും കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ പണിയാനും കെഎസ്എഫ്ഇക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു വര്‍ഷകാലം ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തുകളുമായുള്ള കത്തിടപാടുകൾ നടന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സഹായം നൽകാനുള്ള കെഎസ്എഫ്ഇയുടെ പദ്ധതി പ്രഖ്യാപിച്ചത് ഈ തുക മുന്നിൽ കണ്ടായിരുന്നു. തുക മുന്‍നിര്‍ത്തി 2019 ലെ ബജറ്റ് പ്രഖ്യാപനം നടത്തിയതും, ധനമന്ത്രിയായിരുന്നു. പലിശയടക്കം ഇതിനകം 40 കോടിയോളം വരുന്ന തുക ഉപയോഗപ്പെടുത്തി കുടുംബശ്രീയുമായി ചേർന്ന് മൈക്രോഫിനാന്‍സ് ഇടപാട് തുടങ്ങിയിരിക്കുകയാണ് കെഎസ്എഫ്ഇ. ഈ രീതിയിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് പാവങ്ങളെ പറ്റിച്ചു വക മാറ്റി വിനിയോഗിക്കാൻ ഒരു ധനകാര്യസ്ഥാപനത്തിന് അനുമതി കിട്ടിയതെങ്ങനെ എന്നതാണ് ഉത്തരണം കിട്ടാത്ത ചോദ്യം. കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനുള്ള സ്ഥലം പഞ്ചായത്തുകള്‍ നല്‍കാഞ്ഞത് കൊണ്ടാണ് പണം വകമാട്ടിയെതെന്ന കെഎസ്എഫ്ഇ യുടെ വിശദീകരണത്തിനു ഒരു കഴമ്പും ഇല്ല.