ഏഴുമാസം പ്രായമായ കൈ കുഞ്ഞ് ഉൾപ്പടെ കേരളത്തിൽ ഞായറാഴ്ച 11 കോവിഡ് മരണം.

കൊവിഡ് ബാധിച്ച് കണ്ണൂരിൽ ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസയാണ് മരണപ്പെട്ടത്. കടുത്ത ന്യുമോണിയ ബാധയെതുടർന്ന് വെന്റിലേറ്ററിലായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന, കണ്ണൂർ സ്വദേശി കൃഷ്ണൻ ശനിയാഴ്ച രാത്രിയിലാണ് മരണപ്പെടുന്നത്. വ്യാഴാഴ്ചയോടെയാണ് കൃഷ്ണനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
റിസ ഉൾപ്പടെ ഞായറാഴ്ച സംസ്ഥാനത്ത് പതിനൊന്നുപേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,മലപ്പുറം,തൃശൂർ ജില്ലകളിലാണ് മറ്റുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു തടവുകാരൻ ഉൾപ്പടെ നാലുപേരാണ് മരണപ്പെട്ടത്. ഒന്നരവർഷമായി പൂജപ്പുര ജയിലിലെ തടവുകാരനായിരുന്ന മണികണ്ഠൻ (72) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ്
ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന, ചിറയിൻകീഴ് സ്വദേശി രമാദേവിയും (68) കൊവിഡ് മൂലം മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട പരവൂർ സ്വദേശി കമലമ്മയ്ക്ക് (85) കൊവിഡ് സ്ഥിരീകരിച്ചു. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. വെട്ടൂർ സ്വദേശി മഹദ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. തൃശൂരിൽ കൊവിഡ് ബാധിച്ച് കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70) മരണപെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു മരണപ്പെടുന്നത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
വയനാട്ടിൽ വാളാട് സ്വദേശി ആലി (73) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. അർബുദബാധിത നായിരുന്ന ആലിക്ക് ജൂലായ് 28നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെഷറുബാൻ (54) മരണപ്പെട്ടത് . ഷെഷറുബാൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിക്കുന്നത്. ആലപ്പുഴ പത്തിയൂർ സ്വദേശി ആനന്ദഭവനത്തിൽ സദാനന്ദൻ (63) കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗം. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളുമായി, ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ആനന്ദഭവനത്തിൽ സദാനന്ദൻ (63) കൊവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച രാത്രിയാണ് മരണം.