BusinessKerala NewsLatest NewsLocal NewsNews
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി, ഒരു പവൻ സ്വർണത്തിന് 40,000 രൂപ.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 800ഉം ഗ്രാമിന് 80 ഉം, രൂപയുമാണ് വർധിച്ചത്. ഇത് പ്രകാരം ഒരു പവൻ സ്വർണത്തിനു 40,000 രൂപയും, ഗ്രാമിന് 5,000 രൂപയുമാണ് വില. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ചൊവ്വാഴ്ച വില വീണ്ടും ഉയർന്നത്. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.
ഓഗസ്റ്റ് ഏഴിന് 42,000 രൂപയിലെത്തിയ വില പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്നു. ആഗോള വിപോണിയിലെ വിലവര്‍ധന തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളറിനു വിപണിയിൽ ഉണ്ടായ ഇടിവാണ് വിലവര്‍ധനവിന് കാരണമായിരിക്കുന്നത്.