സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി, ഒരു പവൻ സ്വർണത്തിന് 40,000 രൂ​പ.
NewsKeralaLocal NewsBusiness

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി, ഒരു പവൻ സ്വർണത്തിന് 40,000 രൂ​പ.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 800ഉം ഗ്രാമിന് 80 ഉം, രൂപയുമാണ് വർധിച്ചത്. ഇത് പ്രകാരം ഒരു പവൻ സ്വർണത്തിനു 40,000 രൂ​പയും, ഗ്രാമിന് 5,000 രൂ​പ​യുമാണ് വില. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ചൊവ്വാഴ്ച വി​ല വീണ്ടും ഉ​യ​ർ​ന്ന​ത്. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.

ഓഗസ്റ്റ് ഏഴിന് 42,000 രൂപയിലെത്തിയ വില പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്നു. ആഗോള വിപോണിയിലെ വിലവര്‍ധന തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളറിനു വിപണിയിൽ ഉണ്ടായ ഇടിവാണ് വിലവര്‍ധനവിന് കാരണമായിരിക്കുന്നത്.

Related Articles

Post Your Comments

Back to top button