പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവ് ശിക്ഷ

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് കോട്ടയം പോക്സോ കോടതി മരണം വരെ കഠിനതടവിനു ശിക്ഷിച്ചു. കോട്ടയം പോക്സോ കോടതിയാണ് വെള്ളൂര്‍ സ്വദേശിയായ പിതാവിന് ശിക്ഷ വിധിച്ചത്. വെള്ളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. അമ്മ നേരത്തേ മരിച്ചു പോയ പെണ്‍കുട്ടി അച്ഛന്റെ സംരക്ഷണത്തിലായിരുന്നു.
ആ സമയത്താണ് സമയത്താണ് കുട്ടി ഗര്‍ഭിണിയാകുന്നത്. വീടിന്റെ സമീപത്തു താമസിച്ചിരുന്ന വിവിധ ഭാഷതൊഴിലാളിയാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ പിതാവ് മകളെ നിര്‍ബന്ധിച്ചിരുന്നു. പോലീസ് വിവിധഭാഷാതൊളിലാളിക്കെതിരെ അതനുസരിച്ച് കേസെടുത്തിരുന്നു. തുടർന്ന് കുട്ടിയെ എറണാകുളത്തെ നിര്‍ഭയ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനത്തിനിരയാക്കപ്പെടുന്നത് പിതാവിനാലാണെന്നു മനസിലാക്കാൻ കഴിയുന്നത്. പ്രളയസമയത്ത് വീട് തകര്‍ന്നതോടെ സുഹൃത്ത് താമസിക്കുന്ന അപ്പാര്‍ട്മെന്റിലേക്കു മാറി. ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പിതാവിന് പുറമെ ഇയാളുടെ സുഹൃത്തും അപ്പാര്‍ട്മെന്റില്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു.