Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ലഹരി റാക്കറ്റിന്‌ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസുമായി ബന്ധം.

ബംഗളുരുവിൽ പിടിയിലായ സീരിയൽ നടിയുടെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് റാക്കറ്റിനു സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധം.
ബെംഗളൂരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും ഉണ്ടെന്നു വിവരം. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖക്കൊപ്പം ബംഗളുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആർ.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായതിനെ തുടർന്ന് ഇവരുടെ ഫോൺ കോൺടാക്ട് ലിസ്റ്റുകൾ പരിശോധിച്ചതോടെയാണ് സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധം വെളിപ്പെടുന്നത്. സ്വർണക്കടത്തു പിടിക്കപ്പെട്ട ഉടൻ കുടുംബത്തോടൊപ്പം ഒളിവിൽപോയ സ്വപ്നയും ഇവർക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. അതേസമയം,
കൊച്ചിയിൽ നിന്നു സന്ദീപിന്റെ വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിതമായ ഒരു വാഹനം ഇവരെ പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു. കൊച്ചിയിലെ ലഹരി പാർട്ടികളിൽ സജീവമായിരുന്ന മുഹമ്മദ് അനൂപ്, ഒരു വർഷം മുൻപാണ് തന്റെ താവളം ബെംഗളൂരുവിലേക്ക് മാറ്റുന്നത്. സ്വർണ്ണ കടത്തിന് കൂടുതൽ പണം സ്വരൂപിക്കാൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്തുന്ന വിവരം ചോർന്നതെന്നു പ്രതികൾ പലരും മൊഴി നൽകിയിരുന്നതുമാണ്.

ലഹരിവേട്ടയ്ക്കിടെ ബെംഗളൂരു നഗരത്തിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്, സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ലഹരി – സ്വർണം – സിനിമ ബന്ധങ്ങളുടെ പുതിയ കഥകളുടെ കെട്ടുകൾ അഴിക്കപ്പെടുമെന്നു ഏതാണ്ട് ഉറപ്പാവുകയാണ്. കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ എന്നിവർക്കൊപ്പമാണ് ബെംഗളൂരു സ്വദേശിനിയായ സീരിയൽ നടി ഡി. അനിഖയെ അറസ്റ്റ് ചെയ്യുന്നത്. അരി– പച്ചക്കറി ലോറികളിൽ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മറ്റൊരു സംഘവും ഇവർ പിടിയിലായ ദിവസം ബംഗളുരുവിൽ അറസ്റ്റിലായിരുന്നു. 2 സംഘങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന അന്വേഷണം നടന്നുവരുന്നതിനിടെയാണ് ലഹരി സ്വർണ്ണ ബന്ധം പറത്താവുന്നത്.
സീരിയലിലെ ചെറു വേഷങ്ങളിൽ അഭിനയിച്ചു വരവേ കൂടുതൽ സാമ്പത്തിക നേട്ടത്തിനായി മയക്കുമരുന്ന് വിപണനത്തിലേക്ക് ഇറങ്ങിയ അനിഖ ബിസിനസ് വലുതാക്കാൻ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിനേയും, പാലക്കാട് സ്വദേശി ആർ. രവീന്ദ്രനെയും, ഒപ്പം കൂട്ടുകയായിരുന്നു. കേരളത്തിലെ ഡി ജെ പാർട്ടികളിൽ സജീവമായിരുന്ന മുഹമ്മദ് അനൂപ് റമീസുമായും, മലയാള സിനിമ മേഖലയിലുള്ള ചിലരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button