തൃശൂർ രാമനിലയത്തിൽ ഒരു രഹസ്യ ചർച്ച.
KeralaNewsNationalLocal News

തൃശൂർ രാമനിലയത്തിൽ ഒരു രഹസ്യ ചർച്ച.

സ്വർണക്കള്ളക്കടത്ത് കേസിൽ ചില വമ്പൻ സ്രാവുകളിലേക്ക്‌ അന്വേഷണം നീങ്ങുന്നതിനിടെ തൃശൂർ രാമനിലയത്തിലെ ഒരു രഹസ്യ ചർച്ച വിവാദത്തിലേക്ക്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാമനിലയത്തിൽ തങ്ങി ചില കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ ചർച്ചയാണ് വിവാദത്തിനു വഴിയൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച പകൽ 3.30നും ശനിയാഴ്ച പകൽ രണ്ടിനുമാണ് കേന്ദ്രമന്ത്രി മുരളീധരൻ രാമനിലയത്തിലെത്തി കേന്ദ്ര ഉദ്യോഗസ്ഥരെയടക്കം ചിലരെ വിളിച്ചുവരുത്തി ചർച്ച നടത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലരുമായുള്ള രഹസ്യ ചർച്ച അടച്ചിട്ട മുറിയിലായിരുന്നു. ജനം ടിവി കോ – ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്തിനു പിറകെയായിരുന്നു ഇത്. തൃശൂർ രാമനിലയത്തിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.

ഇതിനിടെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചുവരുന്നു കസ്റ്റംസ് പ്രിവന്റീവ് കമീഷണർ സുമിത് കുമാറിനും സൂപ്രണ്ട് വി വിവേകിനും സ്ഥലംമാറ്റ ഭീഷണി ഉള്ളതായി ആരോപണം ഉണ്ടായിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപെട്ടു ഉദ്യോഗസ്ഥന്മാർക്കിടയിൽ രാഷ്ട്രീയ പോര് ശക്തമായ സാഹചര്യത്തിലാണിത്. ഇടതു പക്ഷ ചിന്താഗതിക്കാരായ ചില ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിനെതിരായ അന്വേഷണ നീക്കം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ കസ്റ്റംസ് നിയമത്തിലെ 108–-ാം വകുപ്പുപ്രകാരം നൽകിയ മൊഴിയിൽ പരാമർശിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. കേസന്വേഷണത്തിന്റെ കാര്യത്തിൽ സുമിത് കുമാറിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ നിറം കലർന്ന നിലപാടുകൾ ഉണ്ടായെന്നും ഇതിനിടെ ആരോപണം ഉണ്ടായിരുന്നു.

അതേസമയം, സ്വർണക്കടത്ത്‌ കേസിൽ ദുബായിലുള്ള യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർക്ക്‌ ചോദ്യാവലി അയച്ചുകൊടുത്ത്‌ വിശദീകരണം തേടാനുള്ള കസ്‌റ്റംസിന്റെ ശ്രമം കേന്ദ്രം വിലക്കി എന്ന പ്രചാരണവും ഉണ്ടായിട്ടുണ്ട്. കസ്‌റ്റംസ്‌ തയ്യാറാക്കിയ ചോദ്യാവലി വിദേശമന്ത്രാലയത്തിന്‌ അയച്ചുകൊടുത്തെങ്കിലും അനുമതി നിഷേധിച്ചു എന്നാണ് ചില ഉദ്യോഗസ്ഥർ പ്രചരണം നടത്തിയിട്ടുള്ളത്.

അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിലാണ്‌ സ്വർണം പിടികൂടുന്നത്. ഇദ്ദേഹം നൽകിയ രേഖകൾ ഉപയോഗിച്ച്‌ സരിത്തും സ്വപ്‌നയും ബാഗേജുകൾ പലതവണ ഏറ്റുവാങ്ങിയിട്ടുണ്ട്. അറ്റാഷെക്ക്‌ കമീഷൻ നൽകിയിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. സരിത്തിനെയും സ്വപ്‌നയെയും കോൺസുലേറ്റിൽനിന്ന്‌ നീക്കിയശേഷം കോൺസുൽ‌ ജനറൽ ബാഗേജ്‌ ഏറ്റുവാങ്ങുന്നതിനടക്കം ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയെന്നും കസ്‌റ്റംസ്‌ അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിധമുള്ള അന്വേഷണത്തിന്റെ ഗതി മാറ്റി, പ്രതികൾ രക്ഷപെടാനുള്ള സാഹചര്യം ഒരുക്കാൻ കേസുമായി ബന്ധപെട്ടു രാഷ്ട്രീയ പ്രചാരണങ്ങളുടെ ഒരു യുദ്ധം തന്നെ ഇപ്പോൾ നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലെ ബി ജെ പി – ഇടതുപക്ഷ പോരാട്ടം സുഗമമായ കേസന്വേഷണത്തെ
ബാധിച്ചിരിക്കുകയാണെന്നു വേണം പറയാൻ.

Related Articles

Post Your Comments

Back to top button