Editor's ChoiceKerala NewsLatest NewsLocal NewsNews

മുഖ്യമന്ത്രി അമേരിക്കയില്‍ പോയിരിക്കുമ്പോൾ സർക്കാർ ഫയലില്‍ മുഖ്യന്റെ വ്യാജ ഒപ്പിട്ടെന്ന്‌ സന്ദീപ് വാരിയർ.

മുഖ്യമന്ത്രി അമേരിക്കയില്‍ പോയിരിക്കുമ്പോൾ മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാരിയർ. 2018 സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് പോയത്. തിരിച്ചു വന്നത് സെപ്റ്റംബർ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയൽ മൂന്നാം തീയതിയാണ് പൊതുഭരണവിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തുന്നത്. സെപ്റ്റംബർ 9നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതായി രേഖകളിൽ കാണുന്നത്. ഡിജിറ്റൽ ഒപ്പല്ല ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മുൻകാല പ്രാബല്യത്തോടെ ഒപ്പിടാൻ കഴിയില്ല, അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

13ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിൾ വന്നിട്ടില്ല. കേരളത്തിൽ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നാണ് സന്ദീപ് ഇക്കാര്യത്തിൽ ആരോപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലിൽ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാൾ ഓഫിസിലുണ്ടോ എന്നു കണ്ടെത്താൻ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം.
13ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിലില്ല. കേരളത്തിൽ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലിൽ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാൾ ഓഫിസിലുണ്ടോ എന്നു കണ്ടെത്താൻ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം. സന്ദീപ് വാരിയർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button