CovidHealthKerala NewsLatest NewsLocal NewsNationalNews

രാജ്യത്ത് കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന

രാജ്യത്ത് കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് ഐസിഎംആര്‍. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം ഐസിഎംആര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളിലടക്കം കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള എല്ലാവര്‍ക്കും ദ്രുത ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് ഐസിഎംആര്‍ നിർദേശിച്ചിട്ടുള്ളത്.

സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച്‌ ഈ നിര്‍ദേശത്തില്‍ മാറ്റം വരുത്തവും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായ ആള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന 100 ശതമാനം ആളുകളെയും റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കണം. പ്രസവം പോലുള്ള അടിയന്തര സ്വഭാവമുള്ള കേസുകളില്‍ ചികിത്സ, പരിശോധന സൗകര്യത്തിന്റെ അഭാവത്തില്‍ വൈകരുത്. കൂടാതെ ഗര്‍ഭിണികളെ പരിശോധനാ സൗകര്യത്തിന്റെ അഭാവത്തില്‍ റഫര്‍ ചെയ്യരുതെന്നും, ആശുപത്രികളില്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് മുന്‍ഗണനയും നൽകണമെന്നും, മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം തുടരുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടിയാവുകയാണ്. പത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതെന്ന് വിദഗ്‌ധർ വ്യക്തമാക്കിയിരുന്നു. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാട സംസ്ഥനങ്ങളിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന നിലയിലാണ്. കൊവിഡ് ബാധ സംബന്ധിച്ച ആശങ്ക ശക്തമായി തുടരുന്നതിനിടെ പുതിയ റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.
കൊവിഡ് മുക്തി നേടുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നം ശ്വാസകോശ രോഗങ്ങളാണെന്ന് ദേശീയ തലത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധ ചിലരിൽ ഹൃദ്രോഗം രൂക്ഷമാക്കും. 84-85ശതമാനം ശരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെടുമെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ചിലരിൽ ഉണ്ടാകില്ല. 10 അല്ലെങ്കിൽ 15 ശതമാനം പേരിൽ നേരിയ തോതിൽ പലവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാകും. അഞ്ച് ശതമാനം പേരിൽ ഐസിയു പരിചരണം ആവശ്യമായി വരും. 1.4% പേരിൽ മരണനിരക്ക് ഉയർന്ന തോതിലായിരിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് ബാധ ശാരീരികമായി കൂടുതൽ ബാധിക്കാത്ത ആളുകളിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമാകുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാകും ഇവരിൽ കൂടുതൽ. കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടിയ ചിലരിൽ കൊവിഡ് ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം. ശ്വാസകോശങ്ങളെയാണ് കൊവിഡ് കൂടുതലായി ആക്രമിക്കുന്നത്. 78% വരെ രോഗികളിൽ ഹൃദയാഘാതം ഉണ്ടാകാമെന്ന് ഡോക്‌ടർമാർ പറയുന്നു. കൊവിഡ് മുക്തി നേടി മാസങ്ങൾ കഴിഞ്ഞാലും നെഞ്ചുവേദനയും ശ്വാസതടസവും ഉണ്ടായേക്കാം. ഇത് മൂലം പെട്ടെന്നുള്ള മരണം സംഭവിച്ചേക്കാമെന്നും ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നു.

കൊവിഡ് മുക്തി നേടിയാലും ഒന്നിലധികം അവയവങ്ങളെ രോഗാവസ്ഥ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശ – ഹൃദയരോഗ സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന് എസ്എംഎസ് മെഡിക്കൽ കോളേജിലെ സീനിയർ പ്രൊഫസർ (കാർഡിയോളജി) ഡോ. രാജീവ് ബാഗർഹട്ട കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗബാധയ്‌ക്ക് വിധേയമാകുന്നവരിൽ പലവിധ രോഗലക്ഷണങ്ങൾ മുൻപ് തന്നെ പ്രത്യക്ഷപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് കൊവിഡ് ബാധിച്ചാലും അവർ ഹൃദ്രോഗത്തിന് ചികിത്സ തുടരണം. അല്ലെങ്കിൽ കൊവിഡിനെതിരെ നൽകുന്ന മരുന്ന് അവരുടെ ആരോഗ്യം മോശമാക്കാം. ശ്വാസകോശത്തിനാകും കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുകയെന്നും ഡോ. രാജീവ് ബാഗർഹട്ട പറയുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർ കൊവിഡ് മുക്തി നേടിയാലും അതുകൊണ്ടു തന്നെ ശ്രദ്ധിക്കണം. ചികിത്സയിൽ കഴിയുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ബാധ ശ്വാസകോശ രോഗികൾ അപകടം വർധിപ്പിക്കുമെന്ന് രാജ്യത്തെ സീനിയർ കൺസൾട്ടന്റും മെഡിസിൻ ഹെഡുമായ ഡോ. കെകെ ശർമ്മ പറഞ്ഞിട്ടുണ്ട്. ശ്വാസകോശ രോഗങ്ങൾ ഹൃദയത്തെ ബാധിക്കുകയും ഗുരുതരമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. മരണം വരെ സംഭവിക്കാവുന്ന സാഹചരങ്ങളാണ് ഇതെന്നും ഗവേഷകർ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button