CovidKerala NewsLatest NewsLocal NewsNationalNews

രാജ്യത്ത് മെട്രോ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ ഓടി തുടങ്ങും.

കൊവിഡ് വ്യാപനം വര്ധിക്കുന്നതിനിടെ രാജ്യത്തെ മെട്രോ ട്രെയിൻ സർവീസുകൾ തിങ്കളാഴ്ച മുതൽ രാജ്യത്തെ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി മെട്രോ സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്വീകരിക്കേണ്ട കർശന മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്‌മെൻ്റ് സോണുകളിലെ മെട്രോ സ്‌റ്റേഷനുകൾ തുറക്കാൻ പാടില്ല. മെട്രോ സർവീസുകളുടെ ഇടവേള വർധിപ്പിക്കും. യാത്രക്കാർ മാസ്‌ക് നിരബന്ധമായി ഉപയോഗിക്കണമെന്നും സർക്കാരിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്.
സർവീസുകളുടെ സമയക്രമം യാത്രക്കാരുടെ എണ്ണം എന്നിവ അതാത് മെട്രോ സർവീസുകൾ നടത്തുന്ന കമ്പനികൾ ആണ് തീരുമാനിക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ പൊതുവായ മാർഗനിർദേശ പ്രകാരം ഒന്നിലധികം അല്ലെങ്കിൽ ഇരട്ട ലൈനുകളുള്ള സംസ്ഥാനങ്ങളിൽ ഒരുമിച്ച് സർവീസുകൾ ആരംഭിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ ഇവിടെ സർവീസ് ആരംഭിക്കുകയുള്ളൂ. എന്നാൽ സെപ്‌റ്റംബർ 12നകം ഈ ലൈനുകളിലും മുഴുവനായി സർവീസ് ആരംഭിക്കും. ഘട്ടം ഘട്ടമായി സർവീസുകൾ പൂർണ്ണ തോതിൽ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മെട്രോ സ്‌റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ തെർമൽ സ്‌ക്രീനിങിന് യാത്രക്കാർ വിധേയരാകണം. ഇവർക്ക് ഏതെങ്കിലും തരത്തിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെൻ്റ് സോണുകളിലെ സ്‌റ്റോപ്പുകളിൽ ഇറങ്ങാനോ കയറാനോ കഴിയില്ല. ഈ പ്രദേശങ്ങൾ മെട്രോകൾക്ക് സ്‌റ്റോപ്പ് ഉണ്ടാകില്ല. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷമെ സ്‌റ്റേഷനുകളിൽ പ്രവേശിക്കാൻ കഴിയു. മാസ്‌ക് നിരബന്ധമായും ധരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ പൊതുവായ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
യാത്രക്കാരും മെട്രോകളിലെ ജീവനക്കാരും സമൂഹിക അകലം പാലിക്കണം. ഇതിനായി പ്രത്യേക ഒരുക്കങ്ങൾ നടത്താവുന്നതാണ്. ആദ്യദിവസങ്ങളിൽ സർവീസ് മണിക്കൂറുകൾ കുറച്ചു മതിഎന്നാണ് നിർദേശിച്ചിട്ടുള്ളത്. സമൂഹിക അകലം പാലിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കൂടുതൽ സമയം ട്രെയിൻ നിർത്തിയിടണം. മെട്രോ കോർപ്പറേഷനുകൾ പോലീസിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കണം. രാജ്യത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെയാണ് മെട്രോ സർവീസുകൾ തുറന്ന് കൊടുക്കുന്നത് എന്നതിനാൽ കടുത്ത ജാഗ്രതവേണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഡൽഹി മെട്രോ സർവീസ് തിങ്കളാഴ്ച മുതൽ വീണ്ടും പുനഃരാരംഭിക്കുകയാണ്. നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന മെട്രോ സർവീസിൽ രോഗലക്ഷണമുള്ളവരെ യാത്രയക്ക് അനുവദിക്കില്ല. സർവീസ് പുനഃരാരംഭിക്കുന്നതിന്റെ തയാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായാതായി റെയിൽവേ അറിയിച്ചു. പൊതുഗതാഗത ഘട്ടംഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ മുതൽ മെട്രോ സർവീസ് വീണ്ടും ആരംഭിക്കുന്നത്. സർവീസ് പുനഃരാരംഭിക്കുന്നുതോടെ ഡൽഹി കൂടുതൽ സജീവമാകും. ലോക്ക്ഡൗണിന് മുൻപ് തന്നെ മാർച്ച്‌ 22 ജനതാ കർഫ്യൂ മുതലാണ് ഡൽഹി മെട്രോ അടഞ്ഞുകിടഞ്ഞത്.
എൻട്രി പോയിന്റുകളിൽ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. മാസ്‌ക് നിർബന്ധമാക്കും. സാമൂഹ്യ അകലം ഉറപ്പാക്കും. ഓരോ കോച്ചിലും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും യാത്രക്കുള്ള ടോക്കണുകൾക്ക് പകരം ഡിജിറ്റൽ പണമിടപാടും മെട്രോ കാർഡും പ്രാബല്യത്തിൽ വരുത്തും.

രാവിലെ ഏഴു മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 8 വരെയാകും സർവീസ്. ആദ്യഘട്ടത്തിൽ എല്ലാ സ്റ്റേഷനുകളും തുറക്കില്ല. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്റ്റേഷനുകൾ അടച്ചിടും. തിങ്കളാഴ്ച യെല്ലോ ലൈനും, ചൊവ്വാഴ്ച ബ്ലൂ, പിങ്ക് ലൈനും പിന്നീട് പടിപടിയായി പന്ത്രണ്ടാം തീയതിയോടെ എല്ലാ ലൈനുകളിലും സർവീസ് പുനഃസ്ഥാപികാണാന് ഉദ്ദേശിക്കുന്നത്. കൂടാതെ സെപ്തംബർ 12 മുതൽ 80ൽ അധികം പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. പത്താം തീയതി മുതലായിരിക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button