CrimeDeathLatest NewsNationalNews
രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം പറയുന്നത്. ബഹാദൂര്‍ ഥാപ്പ എന്ന സുരക്ഷ സൈനികോദ്യോഗ സ്ഥനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
രാഷ്ട്രപതി ഭവനടുത്തുള്ള ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യകുറിപ്പു കളൊന്നും മുറിയില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. എന്താണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.