ഉന്നതര്‍ക്ക് ബന്ധമെന്ന് എന്‍ഫോഴ്സ്മന്‍റ്, ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു.

ബംഗളുരു മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമെന്ന് എന്‍ഫോഴ്സ്മന്‍റ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചിട്ടുള്ളത്. ഉന്നതരില്‍ ഒരാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നല്‍കിയ റിമാന്‍റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുമ്പോൾ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനോട് ഹാജരാകാന്‍ ബിനീഷ് കോടിയേരി സമയം നീട്ടി ചോദിച്ചെങ്കിലും അത് അനുവദിക്കുകയുണ്ടായില്ല. തുടർന്ന് ബുധനാഴ്ച രാവിലെ പത്തു മണിയോടെ ബിനീഷ് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു. മയക്കു മരുന്ന് കേസിലെ മുഖ്യ പ്രതിയുമായി ബിനീഷിനുള്ള ബന്ധവും, അയാളിൽ നിന്നും ലഭിച്ച മൊഴികൾ സംബന്ധിച്ച വിവരങ്ങളും നോർകോട്ടിക് ഇഡി ക്കു നൽകിയിരുന്നതാണ്. ബിനീഷിന്റെ പേരിലുള്ള ചില കമ്പനികളുടെ തട്ടിപ്പിന്റെ തെളിവുകള്‍ ലഭിച്ചത്തിനു പിറകെയാണ് ബുധനാഴ്ച രാവിലെ 10ന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിനോട് ആവശ്യപ്പെട്ടിരുന്നത്.
സ്വപ്നയ്ക്ക് വീസ സ്റ്റാപിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നു ഇ ഡി ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്വപ്ന സുരേഷിന് സാമ്പത്തികമായി കമ്മീഷനുകള്‍ ലഭിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സെന്ററുകളിലെ കരാറുകാരില്‍ നിന്നുമാണ് ഇത്തരത്തില്‍ കമ്മീഷനുകള്‍ ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു ഏജന്‍സി ബിനീഷ് കോടിയേരിയുടേതാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബിനീഷ് കോടിയേരിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നും ഹാജരാകാന്‍ അടുത്ത തിങ്കളാഴ്ചവരെ സമയം നല്‍കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് ഇഡി വ്യക്തമാക്കുകയായിരുന്നു. ബിനീഷ് എവിടെയുണ്ടെന്ന് അറിയിച്ചാല്‍ അവിടെ പോയി ചോദ്യം ചെയ്തോളാമെന്ന് ഇ ഡി അറിയിച്ചു.