Latest NewsNationalNews

മുകേഷ് അംബാനിയെ കൊല്ലാന്‍ പ്ലാന്‍,കാറുടമയുടേത് കൊലപാതകമെന്ന് എടിഎസ്‌

മുംബൈ: മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി നിര്‍ത്തിയിട്ട സ്​കോര്‍പിയോയുടെ ഉടമ മന്‍സുഖ്​ ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന്​ മഹാരാഷ്​ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്​)യുടെ നിഗമനം. ടവ്വലുകള്‍ വായില്‍ തിരുകി അതിനു മുകളില്‍ കോവിഡ്​ പ്രതിരോധ മാസ്​കിട്ട നിലയിലാണ്​ താണെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന്​ മൃതദേഹം കണ്ടെത്തിയത്​.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ്​ താമസംവിനാ മൃതദേഹം കാണപ്പെട്ടതെന്നാണ്​ എ.ടി.എസിന്‍റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്​തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന്​ ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ്​ വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും കരുതുന്നു. ഹിരേന്‍റെ മൃതദേഹം ദൂരെ നിന്ന്​ ഒലിച്ചെത്തിയതല്ലെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ഹിരേനെ കാണാതായ വ്യാഴാഴ്​ച രാത്രി 10ന്​ അദ്ദേഹത്തിന്‍റെ ഒരു മൊബൈല്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍വെച്ചും മറ്റൊരു മൊബൈല്‍ ഇൗ പ്രദേശത്ത്​ നിന്ന്​ 10 കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ വെച്ചുമാണ്​ പ്രവര്‍ത്തനം നിലച്ചത്​. ഇത്​ ഹിരേന്‍ അതുവഴി പോയെന്ന്​ തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വ്വം ചെയ്​തതാണെന്നും എ.ടി.എസ്​ സംശയിക്കുന്നു. മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൈംബ്രാഞ്ച്​ ഉദ്യോഗസ്​ഥന്‍ താവ്​ഡെ എന്നവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ േഫാണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ ഹിരേന്‍ പിന്നെ തിരിച്ചു വന്നില്ല​. ഹിരേന്‍റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്​ചയാണ്​ എ.ടി.എസ്​ അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന്​ കേസെടുത്തത്​. താനെ പൊലിസില്‍ നിന്ന്​ കേസ്​ മഹാരാഷ്​ട്ര സര്‍ക്കാര്‍ എ.ടി.എസിന്​ കൈമാറുകയായിരുന്നു.

കഴിഞ്ഞ 25ന്​ വൈകീട്ടണ്​ മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ 20 ജലാറ്റിന്‍ സ്​റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്ബര്‍ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയില്‍ സ്​കോര്‍പിയോ കണ്ടെത്തിയത്​. സ്​കോര്‍പിയോ മന്‍സുഖ്​ ഹിരന്‍റേതാണെന്ന്​ വ്യക്​തമായതോടെ പൊലിസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു. കഴിഞ്ഞ 17ന്​ മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ്​ കേടുവരികയും െഎരോളി പാലത്തിനടുത്ത്​ നിറുത്തിടുകയും ചെയ്​തതായിരുന്നുവെന്നും പിന്നീട്​ കാണാതായെന്നുമാണ്​ മന്‍സുഖ്​ ഹിരേന്‍ മൊഴി നല്‍കിയത്​. വാഹനം കാണാതായതുമായി ബന്ധപ്പെട്ട്​ ഹിരേന്‍ നല്‍കിയ പരാതിയും എ.ടി.എസ്​ അന്വേഷിക്കുന്നുണ്ട്.

കാണാതാകുന്നതിന്​ തൊട്ടുമുമ്ബ്​, കേസില്‍ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച്‌​ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേന്‍ കത്തെഴുതിയിരുന്നു. അംബാനിയുടെ വീടിനുമുന്നില്‍ സ്​ഫോടക വസ്​തുക്കളുമായി സ്​കോര്‍പിയോ കണ്ടെത്തിയ കേസ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്​ച ദേശീയ അന്വേഷണ ഏജന്‍സിക്ക്​ (എന്‍.െഎ.എ) കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button