CovidEditor's ChoiceHealthKerala NewsLatest NewsNationalNews

കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് മുതൽ ഡ്രൈ റൺ നടത്തും.

ന്യൂഡൽഹി / കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് മുതൽ ഡ്രൈ റൺ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സംസ്ഥാനങ്ങളുമായി ഉന്നതലയോഗം ചേർന്ന ശേഷമാണ് കേന്ദ്ര തീരുമാനം അറിയിക്കപ്പെട്ടത്. വാക്‌സിൻ വിതരണത്തിനും ഉപയോഗത്തിനായി 83 കോടി സിറിഞ്ചുകൾ വാങ്ങാൻ കേന്ദ്രം ഓർഡർ നൽകി. എല്ലാ സംസ്ഥാനങ്ങളും വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിനുളള പ്രവർത്തനങ്ങൾ എല്ലാം തന്നെ വാക്‌സിനില്ലാതെ നടത്തുന്ന മോക്‌ ഡ്രിൽ ആണ് ഡ്രൈ റൺ. വാക്‌സിൻ വിതരണ ത്തിനുളള മാർഗരേഖകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കലാണ് ഡ്രൈറൺ കൊണ്ട് ഉദ്ദേശിക്കുന്നത്. വാക്‌സിൻ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുളള ക്രമീകരണങ്ങൾ, ആൾക്കൂട്ടം നിയന്ത്രിക്കാനുളള സംവിധാനങ്ങൾ എന്നിവയുടെ കൃത്യത ഡ്രൈറണിൽ പരിശോധിക്കുന്നതാണ്. യഥാർത്ഥ വാക്‌സീൻ കുത്തിവയ്‌പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈറണിൽ ഉണ്ടായിരിക്കും. ബ്ലോക്ക്, ജില്ലാ തലത്തിലുളള ഒരുക്കങ്ങൾ മോക് ഡ്രില്ലിൽ വിലയിരുത്ത പ്പെടുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button