CovidEditor's ChoiceKerala NewsLatest NewsNationalNewsShe

കാർഷിക രംഗത്തുൾപ്പടെ സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികൾ; മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡാനന്തരമുള്ള തിരിച്ചുവരവിൻ്റെ ഭാഗമായി കാർഷിക രംഗത്തുൾപ്പടെ സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ.കോവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗ
ത്തിനു കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കു ന്നതിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർ ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 65,000 കോടി രൂപയുടെ രാസവള സബ്സിഡി പ്രഖ്യാപിച്ചു. ഇതിന് പുറമെ ഗ്രാമമേഖലയിൽ അധികമായി 10,000 കോടി നൽകും.തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 10,000 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.അ​തോ​ടൊ​പ്പം ത​ന്നെ, രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​മ​ന്ത്രി ആ​ത്മ​നി​ര്‍​ഭ​ര്‍ റോ​സ്ഗാ​ര്‍ യോ​ജ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും.

ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധ തി പ്രഖ്യാപിച്ചു. 28 സംസ്ഥാനങ്ങളിലായി 68 കോടിയോളം ഉപഭോ ക്താക്കളുള്ള ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി വലിയ നേട്ട മാണ് കൈവരിച്ചത്. പദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 68.8 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും.
രാ​ജ്യ​ത്തെ 39.7 ല​ക്ഷം നി​കു​തി​ദാ​യ​ക​ര്‍​ക്കാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് 1,32,800 കോ​ടി രൂ​പ റീ​ഫ​ണ്ട് ന​ല്‍​കി. ഉ​ത്സ​വ അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബി​ഐ ഉ​ത്സ​വ് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു​. മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്കാ​യി 3,621 കോ​ടി രൂ​പ പ​ലി​ശ ര​ഹി​ത​വാ​യ്പ​യും അ​നു​വ​ദി​ച്ചു.ഉ​ത്പ​ന്ന നി​ര്‍​മാ​ണ ആ​നു​കൂ​ല്യ പ​ദ്ധ​തി(​പി​എ​ല്‍​ഐ)​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ന്‍​സെ​ന്‍റീ​വാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്തു​മേ​ഖ​ല​ക​ളെ​ക്കൂ​ടി പ​ദ്ധ​തി​ക്കു​കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക​യും അ​ധി​ക​തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു​.

സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ കെ​ട്ടി​വ​യ്‍​ക്കേ​ണ്ട തു​ക മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​ച്ചു.​നി​ല​വി​ൽ അ​ഞ്ച് മു​ത​ൽ 10 ശ​ത​മാ​നം ആ​യി​രു​ന്നു. വീ​ടു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ആ​ദാ​യ​നി​കു​തി ഇ​ള​വും പ്ര​ഖ്യാ​പി​ച്ചു. 15,000 രൂ​പ​യി​ല്‍ താ​ഴെ ശ​മ്പ​ള​മു​ള്ള പു​തി​യ ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. 1,000ത്തി​ൽ അ​ധി​കം പേ​രു​ള്ള ക​മ്പ​നി​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം മാ​ത്രം ന​ല്‍​കും. ന​ഷ്ട​ത്തി​ലാ​യ സം​ര​ഭ​ങ്ങ​ള്‍​ക്ക് അ​ധി​ക വാ​യ്‍​പ ഗ്യാ​ര​ണ്ടി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​രു​വ​ര്‍​ഷം മൊ​റ‌‌​ട്ടോ​റി​യ​വും നാ​ലു​വ​ര്‍​ഷ​ത്തെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യും ന​ല്‍​കും. ഭവന നിർമാണ മേഖലയിൽ ആദായനികുതി വകുപ്പ് ഇളവ് പ്രഖ്യാപിച്ചു. നഗരമേഖലയിൽ ഭവന നിർമാണത്തിന് 18,000 കോടി രൂപയും അനുവദിച്ചു.സ​ർ​ക്കി​ൾ റേ​റ്റി​നും യ​ഥാ​ർ​ത്ഥ വി​ല​യ്ക്കും ഇ​ട​യി​ൽ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന വ്യ​ത്യാ​സം 10 നി​ന്ന് 20 ശ​ത​മാ​ന​മാ​ക്കി.കോവിഡ് വാക്സീൻ ഗവേഷണത്തിന് 900 കോടി രൂപയുടെ പദ്ധതി. വാക്സീൻ വില, വിതരണം എന്നിവയ്ക്ക് വേറെ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗം തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലെ​ന്ന് മെ​ഗാ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പിച്ച് കൊണ്ട് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പറഞ്ഞു. ​മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ സാമ്പ ത്തികവളര്‍ച്ചയ്ക്കു ഗുണകരമായെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button