Kerala NewsLatest NewsPoliticsUncategorized

കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​ വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: എ​ഐ​സി​സി അം​ഗ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വുമായ കെ.​എ​ൻ.​ വി​ശ്വ​നാ​ഥ​ൻ(71) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാതം മൂ​ലം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സംസ്ക്കാരം പിന്നീട്. എ​ൻ​എ​സ്എ​സ് മു​ൻ ര​ജി​സ്ട്രാ​റു​മാ​യി​രു​ന്നു. കൊ​ല്ല​ക​ട​വ് രാ​ജ​രാ​ജേ​ശ്വ​രി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​രാ​യി​രു​ന്നു.ഭാര്യ ശാരത വിശ്വനാഥൻ, മക്കൾ : ഉണ്ണി, ഗോപാൽ

പന്തളം എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെ.എസ്.യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നിനിലകളിൽ പ്രവർത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ്സിലും, കർഷ കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, ദേശീയ സെക്രട്ടറി ,കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്, തിരഞ്ഞെടുക്കപ്പെട്ട കെപിസിസി നിർവ്വാഹക സമിതി അംഗം, എൻ.എസ്.എസ് രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ താല്പര്യം കാരണം അദ്ദേഹം രാജ രാജേശ്വരി സീനിയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ആദുരസേവന രംഗങ്ങളിൽ കർമ്മനിരതനായി പ്രവർത്തിച്ച വരികെയാണ് മരണം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button