Kerala NewsLatest News

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം: എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരും. പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ സ്ഥിതി ചോദ്യം ചെയ്ത് സിബിഎസ്‌ഇ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

പ്ലസ്ടു, എന്‍ട്രന്‍സ് മാര്‍ക്കിന്റ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതില്‍ കോടതി മുമ്ബ് തീര്‍പ്പ് കല്‍പ്പിച്ചതാണ്. 2004ലാണ് സമാനമായ ഒരു ആവശ്യം ഉയര്‍ന്നുവന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് നിലവിലുള്ള പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്ബ്രദായമാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നാണ് എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി സിബിഎസ്‌ഇ മാനേജ്‌മെന്റുകള്‍ രംഗത്ത് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button