ഭാരതത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതി വിടപറഞ്ഞിട്ട് ആറ് വര്‍ഷം
‘ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യാഥാര്‍ഥ സ്വപ്നം. സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ചു ചിന്തിക്കുക, ആ ചിന്തകളെ പ്രവൃത്തിയിലൂടെ സഫലമാക്കുക’ -ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
ഇന്ന് ഭാരതത്തിന്റെ 11-ാമത് രാഷ്ട്രപതി, ഭാരതത്തിന്റെ മിസൈല്‍ മാന്‍, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം നമ്മേ വിട്ടു പിരിഞ്ഞിട്ട് ആറാണ്ട് തികയുകയാണ്. ആധുനിക ഭാരതത്തിന്റെ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ പുതുചൈതന്യവും പുത്തനുണര്‍വും സന്നിവേശിപ്പിച്ച മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാം .എസ്ആര്‍ഒ, ഡിആര്‍ഡിഒ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലെ വിജയകരമായ ദൗത്യങ്ങളിലൂടെ അനിഷേധ്യനായ സാങ്കേതിക വിദഗ്ധനെന്ന് അദ്ദേഹം സ്വയം തെളിയിച്ചു.
വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
അദ്ദേഹത്തിന്റെ ജന്മദിവസമായ ഒക്ടോബര്‍ 15 ലോകവിദ്യാര്‍ഥി ദിനമായി നാം ആചരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ അദ്ദേഹം ഷില്ലോങ്ങില്‍ വിദ്യാര്‍ഥികളോട് പ്രഭാഷണം നടത്തുന്നതിനിടയില്‍ 2015 ജൂലായ് 27 ന് ഹ്ൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.