CovidHealthKerala NewsLatest NewsLocal NewsNationalNews

എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി; വെന്റിലേറ്ററിൽ തന്നെ.

പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയി. എസ്.പി.ബിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതായി മകൻ ചരൺ അറിയിച്ചു. വീഡിയോയിലൂടെയാണ് ചരൺ ഇക്കാര്യം അറിയിച്ചത്.

വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചരൺ പറഞ്ഞു. അദ്ദേഹം ആശയവിനിമയം നടത്തുകയും, ഐ പാഡിൽ ടെന്നീസും, ക്രിക്കറ്റും കാണുകയും ചെയ്യുന്നുണ്ട്. ആശുപത്രിയിൽവെച്ച്‌ എസ്.പി.ബിയുടെ വിവാഹ വാർഷികം ആഘോഷിച്ചതായും ചരൺ അറിയിച്ചു. എസ്.പി.ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശയവിനിമയം നടത്തുണ്ടെന്നും ചരൺ അറിയിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിലിരിക്കേ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച്‌ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button