
ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചു. അതേസമയം ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും ജയ ബച്ചനും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട അമിതാഭ് ബച്ചന് നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോർട്ടുകൾ ആണ് വന്നിട്ടുള്ളത്.