രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യിലും.
NewsKeralaNationalLocal NewsHealth

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യിലും.

ന്യൂ​ഡ​ൽ​ഹി / രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണെ​ന്നും, ജ​നി​ത​ക മാ​റ്റം വ​ന്ന യു​കെ കോ​വി​ഡ് വൈ​റ​സ് രാജ്യത്ത് ഇ​തു​വ​രെ 153 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ.

രാ​ജ്യ​ത്തെ 147 ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി ഒ​രു കോ​വി​ഡ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടിട്ടില്ല. ര​ണ്ടാ​ഴ്ച​ കാലമായി രാജ്യത്തെ 18 ജി​ല്ല​ക​ൾ കോ​വി​ഡ് മു​ക്ത​മാ​ണ്. ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി ആ​റു ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ 28 ദി​വ​സ​മാ​യി 21 ജി​ല്ല​ക​ളി​ലും ഒ​രാ​ൾ​ക്ക് പോ​ലും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കേന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,666 പേ​ർ​ക്കാ​ണ് കോവിഡ് ബാധയുണ്ടായി. രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,73,740 ആ​ണ്.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 14,301 പേ​ർ രോ​ഗ​മു​ക്ത​രാ​യിട്ടുണ്ട്. പു​തി​യ​താ​യി 123 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണം 1,53,847 ആ​യി ഉയർന്നു. ഇ​തു​വ​രെ 1,07,01,193 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,73,606 കവിഞ്ഞു. രാ​ജ്യ​ത്ത് ഫെബ്രുവരി 16 മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ 23,55,979 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തിവെപ്പിന് വിധേയരായി. ഇ​തു​വ​രെ 19,43,38,773 സാ​മ്പി​ളു​ക​ൾ ആണ് പ​രി​ശോ​ധന നടത്തിയത്. ബു​ധ​നാ​ഴ്ച മാ​ത്രം 7,25,653 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.

Related Articles

Post Your Comments

Back to top button