Kerala NewsLatest News
ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍: മാക്കുട്ടം ചുരം പാതയില്‍ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവര്‍ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് വന്ന വോള്‍വോ ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. കേരള കര്‍ണാടക ഫയര്ഫോഴ്സാണ്് രക്ഷാപ്രവര്‍ത്തനം നടത്തിയത്.