ഭീഷണി കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്ന്; അന്വേഷണം പുരോഗമിക്കുന്നു.
വടകര: ആര്‍.എം. പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന ഭീഷണിക്കത്ത് വടകരയിലെ നട്ട് സ്ട്രീറ്റ് തപാല്‍ ഓഫിസിന്റെ പരിധിയിയില്‍നിന്നു പോസ്റ്റ് ചെയ്തതാണെന്നു പൊലീസ് കണ്ടെത്തി.
ഭീഷണി കത്ത് കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരുന്നതെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശദമായി പോലീസ് കേസ് അന്വേഷിച്ചതിലൂടെയാണ് അത്. വട
കരയില്‍ നിന്ന് തന്നെ പോസ്റ്റ് ചെയ്തതെന്ന് മനസ്സിലായത്.
കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിനു പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ.
തുടര്‍ന്ന് ജില്ലയിലുള്ള തപാല്‍ ഓഫിസുകളില്‍ സ്ട്രീറ്റ് എന്ന പേരു വരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച ശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്നു കണ്ടെത്തിയത്. ഈ ഓഫിസില്‍ സ്ഥാപിച്ച ഒരു തപാല്‍ പെട്ടിക്കു പുറമേ സമീപത്തെ റോഡരികിലായി 3 എണ്ണം കൂടി ഉണ്ട്.
ഇതില്‍ ഏതില്‍ ആരാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.