മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫും പിടിയിലായി, നടി ഷംന കാസിമിന്റെ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായി.
KeralaCrime

മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫും പിടിയിലായി, നടി ഷംന കാസിമിന്റെ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായി.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായി. കേസിലെ 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിയാണ് പറഞ്ഞത്. നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. അന്‍വര്‍ അലി എന്ന പേരിലാണ് ഇയാള്‍ ഷംന കാസിമിനെ പരിചയപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഷെരീഫ് പുലര്‍ച്ചെയാണ് അറസ്റ്റിലാവുന്നത്.

അന്‍വര്‍ അലിക്ക് വേണ്ടി കല്യാണം ആലോചിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഷംനയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് നേരത്തെ പിടിയിലായ പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. നടിയെ ഭീഷണിപ്പെടുത്തിയതുമായോ മറ്റ് പരാതികളുമായോ യാതൊരു ബന്ധവുമില്ലെന്നും പ്രതികൾ പറഞ്ഞിരുന്നു.

പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ തൃശൂരില്‍ നിന്ന് പോലീസ് ആണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ താമസിച്ച പാലക്കാട്ടെയും, വളാഞ്ചേരിയിലെയും ലോഡ്‍ജുകളില്‍ പൊലീസ് പരിശോധന നടത്തുകയുണ്ടായി. മാര്‍ച്ച് ആദ്യവാരത്തിലാണ് ഇവര്‍ പാലക്കാട്ടും, വാളാഞ്ചേരിയിലും, ഉള്ള ഹോട്ടലുകളിൽ താമസിച്ചത്. വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ നാല് ദിവസമാണ് തട്ടിപ്പുസംഘം തങ്ങിയത്.
മുഖ്യപ്രതി ഷെരീഫിനെതിരെ ആറ് പരാതികളാണ് പൊലീസിന് ഇതിനകം കിട്ടിയത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് പരാതികളിലുള്ളത്. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയിട്ടുണ്ട്.
മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിരിക്കുകയാണ്. തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പൊലീസ് പ്രധാനമായും തേടുന്നത്. കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. എന്നാലും ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഷംന കൊച്ചിയില്‍ തിരികെയെത്തിയ ശേഷം പൊലീസ് വിശദമായി വീണ്ടും മൊഴിയെടുക്കുന്നുണ്ട്. അതേസമയം, തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയ മോഡലും നടിയുമായി പരാതിക്കാരിയോട് കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Related Articles

Post Your Comments

Back to top button