ഫസ്റ്റ്ബെൽ ക്ലാസുകളിൽ നടൻ മോഹന്‍ലാലും
NewsKeralaLocal News

ഫസ്റ്റ്ബെൽ ക്ലാസുകളിൽ നടൻ മോഹന്‍ലാലും

കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ക്ലാസുകളിൽ നടൻ മോഹന്‍ലാലും പങ്കെടുക്കും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുക. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ “ പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്‍റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ” പ്രൊജക്ട് ടൈഗർ ” എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

Related Articles

Post Your Comments

Back to top button