അഞ്ചു ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി.

ഇന്ത്യക്കാരായ അഞ്ച് പേരേ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് എംഎൽഎ. അരുണാചൽ പ്രദേശിൽ സുബൻസിരി ജില്ലയിലെ ഗോത്രവർഗക്കാരെയാണ് പീപ്പിൾ ലിബറേഷൻ ആർമി പിടിച്ചു കൊണ്ടുപോയതെന്ന് എംഎൽഎയായ നിനോങ് എറിങ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ നിനോങ് പോസ്റ്റ് ചെയ്തിരിക്കുന്ന. എന്നാൽ എന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമാക്കിയിട്ടില്ല.
ചൈനയ്ക്കും സൈന്യത്തിനും ഉചിതമായ മറുപടി നൽകണമെന്ന് കോൺഗ്രസ് എംഎൽഎ ആവശ്യപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് മുൻപു സമാനമായ സംഭവം സംസ്ഥാനത്ത് നടന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പർ സുബൻസിരി ജില്ലയിലെ മക്മഹോൻ രേഖയ്ക്ക് അടുത്തുളള അസപില സെക്ടറിൽനിന്ന് മാർച്ച് 1ന് 21കാരനായ യുവാവിനെ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയതായി എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്കി. കിഴക്കൻ ലഡാക്കിലെ ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഇന്ത്യയുടെ കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം കഴിഞ്ഞ ആഴ്ച ശ്രമം നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ ആരോപണം ഉണ്ടായിരിക്കുന്നത്. ജൂൺ 15നു നടന്ന ഗൽവാൻ ഏറ്റുമുട്ടലിനു പിന്നാലെ അരുണാചൽ അതിർത്തിയിൽ ഇന്ത്യ സേനാസാന്നിധ്യ വർധിപ്പിച്ചതായി കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.