ബൗളിങ്ങ് കരുത്തിൽ മുംബൈ കൊൽക്കത്തെയെ 49 റൺസിന് തോൽപ്പിച്ചു

ഐ.പി.എല്ലിൽ ബുധനാഴ്ചത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 49 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.
പതിഞ്ഞ തുടക്കമായിരുന്നു കൊൽക്കത്തയുടേത്. മത്സരത്തിലുട നീളം ഒരു ഘട്ടത്തിൽ പോലും ജയിക്കുമെന്ന തോന്നലുണ്ടാക്കാൻ
കൊൽക്കത്തക്ക് സാധിച്ചില്ല. ആദ്യ ഓവർ മുതൽക്കെ കൊൽക്കത്തയെ മുംബൈ ബൗളർമാർ വരിഞ്ഞുമുറുക്കി. അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ദിനേഷ് കാർത്തിക് – നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റൺറേറ്റിൽ സ്കോർ ഉയർത്താൻ സാധിച്ചില്ല. 10 ഓവർ പിന്നിടുമ്പോൾ വെറും 70 റൺസ് മാത്രമാണ് കൊൽക്കത്തയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.

23 പന്തിൽ 30 റൺസെടുത്ത കാർത്തിക്കിനെ 11-ാം ഓവറിൽ രാഹുൽ ചാഹർ മടക്കി.18 പന്തിൽ 24 റൺസെടുത്ത റാണയെ പൊള്ളാർഡും പുറത്താക്കി. കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷയായിരുന്ന വമ്പനടിക്കാരായ ആന്ദ്രെ റസ്സലിനും ഓയിൻ മോർഗനും മുംബൈ ബൗളർമാർ കടിഞ്ഞാണിട്ടു. 11 റൺസെടുത്ത റസ്സലി
നെ ബൗൾഡാക്കിയ ബുംറ 16 റൺസെടുത്ത
മോർഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു
ഇതോടെ കൊൽക്കത്തയുടെ പ്രതീക്ഷകളും അസ്തമിച്ചു.
ഒരു ഘട്ടത്തിൽ നൂറു കടക്കുമോ എന്നുപോലും സംശയിച്ച കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത് അവസാന ഓവറുകളിൽപാറ്റ് കമ്മിൻസാൺ നടത്തിയ വെടിക്കെട്ട് പ്രകടനമാണ്. 12 പന്തിൽ നാലു സിക്സും ഒരു ഫോറുമടക്കം 33 റൺസെടുത്ത പാറ്റ് കമ്മിൻസാൺ തന്നെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ബുംറയുടെ ഒരു ഓവറിൽ നാലു സിക്സറുകളാണ് കമ്മിൻസ് പറത്തിയത്.
മുംബൈക്കായി പന്തെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ബുംറ, ബോൾട്ട്, ജെയിം
സ് പാറ്റിൻസൺ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ നിന്ന് 50 തികച്ച രോഹിത് 54 പന്തുകൾ നേരിട്ട് ആറു സിക്സും മൂന്ന് ഫോറുമടക്കം 80 റൺസെടുത്താണ് പുറത്തായത്. ഇതിനിടെ
ഐ.പി.എല്ലിൽ 200 സിക്സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.സ്കോർ എട്ടിൽ നിൽക്കെ ക്വിന്റൺ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും പിന്നീട് രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് കൊൽക്കത്ത ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
28 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്ത സൂര്യകുമാർ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ സൗരഭ് തിവാരി 21 റൺസുമായി മടങ്ങി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്ത് പുറത്തായി. കിറോൺ പൊള്ളാർഡ് (13), ക്രുണാൽ പാണ്ഡ്യ (1) എന്നിവർ പുറത്താകാതെ നിന്നു.
കൊൽക്കത്ത ബൗളർമാരിൽ പാറ്റ് കമ്മിൻസ്, സന്ദീപ് വാര്യർ എന്നിവർ നന്നായി തല്ലുവാങ്ങി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്നാണ് കൊൽക്ക
ത്ത നിരയിൽ മികച്ചു നിന്നത്. യുവ താരം ശിവം മാവിയും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു മെയ്ഡനടക്കം നാല് ഓവർ എറിഞ്ഞ മാവി രണ്ടു വിക്കറ്റും വീഴ്ത്തി.ഇത്തവണത്തെ സീസ
ണിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നത്.
വ്യാഴാഴ്ച്ചത്തെ മത്സരത്തിൽ കിങ്ങ്സ് ഇലവ
ൻ പഞ്ചാബ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും.